
കുളത്തൂപ്പുഴ:ഒന്നൊഴിയാതെ എല്ലാരാഷ്ട്രീയ പാർട്ടികളുടേയും കൊടി അറുത്തെടുത്ത് രക്തസാക്ഷി പണ്ഡപത്തിന് മുകളിലിട്ട് തീകൊളുത്തി ചുട്ട് ചാമ്പലാക്കി. കുളത്തൂപ്പുഴ സാംനഗർ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സി.പി.എെയുടെ രക്തസാക്ഷി മണ്ഡപമാണ് അഗ്നിക്കിരയാക്കിയത്. വെള്ളി രാത്രിയായിരുന്നു സംഭവം പുലർച്ചെയാണ് നാട്ടുകാർ അറിയുന്നത്. സാംനഗർ മുസ്ലീം ജമാമത്ത് പളളികമ്മിറ്റി സ്ഥാപിച്ചിരുന്നകൊടി ഉൾപ്പെടെ സി.പി.എെ, സി.പി.എം, കെ.പി.എം.എസ്.സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി എന്നിവരുടെ കൊടിമരത്തിൽ പ്രദേശത്തിൻെറ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന കൊടികളെല്ലാം ശേഖരിച്ച് ഒന്നിച്ച് മണ്ഡപത്തിന് മുകളിൽ വിതറി പൂർണ്ണമായ് കത്തിക്കുകയായിരുന്നു. മുമ്പ് പലതവണ പ്രദേശത്ത് രാഷ്ട്രീയ പാട്ടികളുടെ കൊടി അറുത്ത് കടത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ബി.ജെ.പിയുടെ കൊടിയാരോ നശിപ്പിച്ചിരുന്നു, അതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം കുളത്തൂപ്പുഴ പൊലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ