
പത്തനാപുരം:പത്തനാപുരം നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പധികൃതര്‍ പരിശോധന നടത്തി.കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്. പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തി അഞ്ചോളം സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്.വൃത്തിഹീനമായ അന്തരീക്ഷത്തിലും,അംഗീകാരമില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
വൃത്തിഹീനമായ അടുക്കള,വൃത്തിഹീനമായ അടുക്കള,പാചകക്കാരുടെ ശുചിത്വമില്ലായ്മയും അധികൃതര്‍ കണ്ടെത്തി.ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.പരിശോധനയ്ക്ക് പത്തനാപുരം മെഡിക്കല്‍ ഓഫീസര്‍ കെ എസ് വൃന്ദ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധര്‍ശനന്‍ പിള്ള,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുധ,ഗീത,പൗര്‍ണമി,നഴ്സ് രമാഭായി എന്നിവര്‍ നേതൃത്വം നല്കി.എന്നാല്‍ പരിശോധന പ്രഹസനമാണെന്നും ആക്ഷേപമുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ