
പുനലൂര്‍: ഓട്ടോ റിക്ഷാ ഡ്രൈവറും ക്ഷീര കര്‍ഷകനുമായ പുനലൂര്‍ ടി.ബി ജംഗ്ഷനിലെ താമസക്കാരന് സി.എസ് എന്ന് വിളിപ്പേരുള്ള സുലൈമാനെ (56) കല്ലടയാറ്റില്‍ കാണാതായതായി സംശയം. ഇന്നലെ ഉച്ചയോടെ ഭാര്യയുമെത്ത് ഓട്ടോയില്‍ പുല്ലുപറിക്കാന്‍ എത്തിയ സുലൈമാന്റെ ചേരുപ്പും ഓട്ടോറിക്ഷയും കല്ലടയാറിന് സമീപം കണ്ടെങ്കിലും സുലൈമാനെ കണ്ടെത്താനായില്ല. ഇയാള്‍ ആറ്റില്‍ വീണതാണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തി വൈകുവോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ