''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മലയിലെ ശെന്തുരുണി സങ്കേതത്തില്‍ വന്യമൃഗങ്ങളുടെ കണക്കെടുക്കുന്നു


പുനലൂര്‍ : തെന്മലയിലെ ശെന്തുരുണി സങ്കേതത്തില്‍ വന്യമൃഗങ്ങളുടെ കണക്കെടുക്കുന്നു. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് സര്‍ക്കിളിന്റെ വന്യജീവി വിഭാഗമാണ് കണക്കെടുക്കുന്നത്. ഇതിനായി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച തെന്മലയിലെത്തി. വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ കണക്കെടുപ്പ് ആരംഭിക്കും. എട്ടുദിവസം നീണ്ടുനില്‍ക്കുന്നതാണ് കണക്കെടുപ്പ്. ഇതോടൊപ്പം മൃഗങ്ങളുടെ ജനിതക വിശകലനവും നടത്തും.
ദേശീയതലത്തില്‍ നടക്കുന്ന വന്യജീവി കണക്കെടുപ്പിന്റെ ഭാഗമായാണ് ശെന്തുരുണിയിലും ഇത് നടക്കുന്നത്. പ്രത്യേക പരിശീലനം സിദ്ധിച്ച 36 പേരടങ്ങുന്ന സംഘമാണ് ഈ യജ്ഞത്തില്‍ പങ്കെടുക്കുന്നത്. മൂന്നുപേര്‍ വീതമടങ്ങുന്ന പത്ത് സംഘങ്ങളായി തിരിഞ്ഞാണ് കണക്കെടുപ്പ്.
ആദ്യദിവസം ഓരോസംഘവും കുറഞ്ഞത് 15 കിലോമീറ്റര്‍ വീതം തലങ്ങും വിലങ്ങും നടന്ന് മാംസഭുക്കുകളുടെയും സസ്യഭുക്കുകളുടെയും തെളിവുകള്‍ ശേഖരിക്കും. തുടര്‍ന്നുള്ള രണ്ടുദിവസം വനത്തിനുള്ളില്‍ രണ്ട് കിലോമീറ്റര്‍ വീതം നീളത്തില്‍ പ്രത്യേക പാതയൊരുക്കും. അടുത്തമൂന്നുദിവസം ഈ പാതകളിലൂടെ നടന്ന് കാണുന്ന മുഴുവന്‍ വന്യജീവികളുടെയും കണക്കെടുക്കും. ഇവര്‍ തയ്യാറാക്കുന്ന വിവരങ്ങള്‍ വിദഗ്ധസംഘം പഠിച്ചശേഷമാകും അന്തിമരേഖയാക്കുക.
ജനിതക വിശകലനം നടത്തുന്നതിനായി മൃഗങ്ങളുടെ കാഷ്ഠം ശേഖരിക്കാനും സംഘത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക പാക്കറ്റും സംഘാംഗങ്ങള്‍ക്ക് നല്‍കും. അതിരാവിലെ കണക്കെടുപ്പ് ജോലികള്‍ ആരംഭിക്കേണ്ടതിനാല്‍ വ്യാഴാഴ്ചതന്നെ സംഘം ഉള്‍വനത്തില്‍ ക്യാമ്ബ് തയ്യാറാക്കി താമസം തുടങ്ങി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.