''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശാസ്ത്രീയമായ ഓട നിർമാണവും നടപ്പാത നിർമാണവും ചില ഉദ്യോഗസ്ഥർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എ.ഐ.വൈ.എഫ്


പുനലൂർ: കേന്ദ്രസർക്കാരിന്റെ 2.5 കോടി ഫണ്ട് ഉപയോഗിച്ചു ദേശീയപാതയിൽ പുനലൂരിൽ നടത്തുന്ന ശാസ്ത്രീയമായ ഓട നിർമാണവും നടപ്പാത നിർമാണവും ചില ഉദ്യോഗസ്ഥർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എ.ഐ.വൈ.എഫ് പുനലൂർ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ഹൈവേയുടെ ഭാഗത്തേക്ക് ഇറക്കിവച്ചിരിക്കുന്ന ഭാഗങ്ങൾ ഭാഗികമായി മാത്രം ഒഴിവാക്കുന്ന തരത്തിലാണു സർവേ നടത്തുന്നത്. നിലവിലെ അതിർത്തിയിൽ നിന്നു സർവേ ആരംഭിച്ചു കയ്യേറ്റം പൂർണമായി ഒഴിപ്പിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നു ഭാരവാഹികൾ അറിയിച്ചു.


ദേശീയപാതയില്‍ പുനലൂര്‍ ടൌണില്‍ ഏറ്റവും കയ്യേറ്റം നടന്നിട്ടുള്ള ഭാഗം ജയഭാരതം ജംഗ്ഷന്‍ ആണ് എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ യാതൊരു മാര്‍ഗവും സ്വീകരിക്കാതെ  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി കയ്യേറ്റങ്ങള്‍ ഒഴിവാക്കി കല്ലിട്ടതായും ആക്ഷേപം ഉണ്ട്
കൂടാതെ ഓരോ ബിസിനെസ്സ് സ്ഥാപനത്തിന് മുന്‍പിലും റോഡില്‍ ഇറക്കി നൊ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത് കാല്‍നട യാത്രക്കാര്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിലയില്‍ ആണ്.കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെ ഉള്ള പരിഷ്ക്കാരം ഗതാഗതകുരുക്കിനും,കാല്നടയാത്രക്കാരുടെ ബുദ്ധിമുട്ടിനും ഒരിക്കലും പരിഹാരമാകില്ല.ഇപ്പോഴുള്ള രീതിയില്‍ നടപ്പാത വന്നാല്‍ അത് ജനങ്ങള്‍ക്ക്‌ യാതൊരു ഗുണവും ചെയ്യില്ല.
കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായി ഒഴിപ്പിക്കുകയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിലയില്‍ കൈവരിയും നടപ്പാതയും ഓടയും നിര്‍മ്മിക്കണം എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.