''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നിലം നികത്താനുള്ള ശ്രമം സംഘര്‍ഷത്തിന് കാരണമായി


പുനലൂര്‍: വെട്ടിപ്പുഴയില്‍ റവന്യു ഉദ്യോഗസ്ഥര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ നിലം നികത്താനുള്ള ശ്രമം സി.പി.ഐ പ്രവര്‍ത്തര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ എത്തിയ സംഘം ജെ.സി.ബി ഉപയോഗിച്ച്‌ നിലം നികത്താന്‍ നടത്തിയ ശ്രമം സി.പി.ഐ.ജില്ലാ കമ്മിറ്റി അംഗവും മുന്‍ നഗരസഭാ ചെയര്‍മാനുമായ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇത് വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമായി.
ഡിസംബര്‍ 20ന് 20 ഓളം ലോഡ് മണ്ണ് ഇറക്കി നിലം നികത്താനുള്ള ശ്രമം പുനലൂര്‍ വില്ലേജ് ഓഫീസര്‍ സന്തോഷ് ജി.നാഥിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ നിറുത്തിവയ്പിച്ചിരുന്നു. തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ നത്തരുതെന്ന് കാണിച്ച്‌ സ്റ്റോപ്പ് മെമ്മോയും നല്‍കി. ഇന്നലെ റോസ്മലയിലെ പട്ടയ വിതരണ മേളയുമായി ബന്ധപ്പെട്ട് പുനലൂര്‍ തഹസില്‍ദാര്‍ അടക്കം താലൂക്കിലെ റവന്യു ഉദ്യോഗസ്ഥര്‍ അവിടെ ഡ്യൂട്ടിക്ക് പോയിരുന്നു. ഈ അവസരം നോക്കിയാണ് നിലം നികത്താന്‍ ജെ.സി.ബി.യുമായി കൗണ്‍സിലറുടെ നേതൃത്വത്തില്‍ സംഘം എത്തിയത്. ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടിയെടുക്കുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.