''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശ്രീജിത്തിന്‍റെ അനുജന്റെ മരണത്തില്‍ ഇടപെട്ടതുപോലെ ഇതാ മറ്റൊരു മരണത്തിലും സോഷ്യല്‍ മീഡിയ ഇടപെടുന്നു


സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ച വിദിന്റെ മരണത്തിന്റെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഹാഷ് ടാഗ് കാംപൈന്‍ നടത്തി സോഷ്യല്‍ മീഡിയ

പത്തനാപുരം മഞ്ഞക്കാല സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ച കുന്നിക്കോട് പറയംകോട് നിതിൻ ഭവനിൽ വിദിന്റെ മരണത്തിൽ ദുരൂഹത. വി.എച്.എസ്.സി രണ്ടാം വർഷ എലെക്ട്രിഷ്യൻ വിഭാഗം വിദ്യാർത്ഥിയായിരുന്ന വിദിൻ 2016 ഡിസംബർ 16 നാണു സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത്. തുടർന്ന് ചലനശേഷി ഇല്ലാതെ 7 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സക്കൊടുവിൽ മരണപ്പെടുകയായിരുന്നു.

സഹപാഠിക്ക് ഫോണിൽ മെസേജ് അയച്ചു എന്ന് ആരോപിച്ചു തലേ ദിവസം പരീക്ഷ ഹാളിൽ നിന്നും വിദിനെ വിളിച്ചു ഒരു അധ്യാപകനും പി.ടി.എ പ്രസിഡന്റും ചേർന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയുണ്ടായി. അതിനു പുറമെ സംഭവം നടന്ന ദിവസം രാവിലെ ചിലർ വഴിയിൽ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സുഹൃത്തുക്കൾ പറയുന്നുണ്ട്. എത്രയേറെ ദുരൂഹതകൾ ഉണ്ടായിട്ടും മൊഴികൾ രേഖപ്പെട്ടുത്താനോ, തുടരന്വേഷണം നടത്താനോ തയാറാകാതെ സ്കൂൾ മാനേജ്മെന്റിന്റെയും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വക്താവായ പി.ടി.എ പ്രസിഡന്റിന്റെയും സ്വാധീനത്താൽ പോലീസ് ഫയൽ മടക്കുകയായിരുന്നു. 2017 മാർച്ച് ആദ്യം രക്ഷകർത്താക്കൾ മുഖ്യമന്ത്രിക്കും, ഡി.ജി.പി. ക്കും, കൊട്ടാരക്കര റൂറൽ എസ് .പി ക്കും, പുനലൂർ എ.സി.പി. ക്കും, പത്തനാപുരം സി.ഐ ക്കും, പരാതി നൽകി. എന്നാൽ യഥാസമയം അന്വേഷണം നടത്താതെ തെളിവുകൾ നശിപ്പിക്കാൻ മാനേജ്മെന്റിന് പോലീസ് കൂട്ടുനില്‍ക്കുകയാണ് എന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

ചുമട്ടു തൊഴിലാളി ആയിരിക്കുന്ന അച്ഛൻ വിക്രമനു ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഇപ്പോൾ ജോലിക്ക് പോകാൻ കഴിയില്ല. 'അമ്മ വീട്ടു വേലക്ക് പോയി കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ഈ കുടുംബത്തെ പോറ്റുന്നത്. മകന്റെ മരണ കാരണം അറിയാനും നീതി ലഭിക്കാനും വേണ്ടി  ഈ കുടുംബം മുട്ടാത്ത വാതിലുകള്‍ ഇല്ല.

നിയമ സഹായത്തിനോ സാമ്പത്തിക സഹായത്തിനോ ആരും ഇല്ലാത്ത ഈ കുടുംബത്തിന് വേണ്ടി സോഷ്യല്‍ മീഡിയ ഇടപെട്ട് ഹാഷ് ടാഗ് കാംപൈന്‍ തുടങ്ങി ഇത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.
പ്രാദേശിക പേജുകളും ട്രോള്‍ പേജുകളും വാട്ട്സാപ്പ് ഗ്രൂപ്പുകളും വിഷയം ഏറ്റെടുത്തിട്ടുണ്ട്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.