''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സു​ഗ​ത​ന്‍റെ ആത്മഹത്യ ​വി​ശ്വ​ക​ര്‍​മ​സ​ഭ കൂട്ടായ്മ ഡി.വൈ.എസ്.പി ഓഫീസ് മാ​ര്‍​ച്ചും ധര്‍ണ്ണയും ന​ട​ത്തി


പു​ന​ലൂ​ര്‍: വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ​ത്തി​നി​ടെ പ്ര​വാ​സി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സി​പി​ഐ നേ​തൃ​ത്വ​ത്തേ​യും പോ​ലീ​സി​നെ​യും വെ​ല്ലു​വി​ളി​ച്ച്‌ വി​ശ്വ​ക​ര്‍​മ​സ​ഭ കൂ​ട്ടാ​യ്മ
ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി. പ്ര​വാ​സി​യാ​യ സു​ഗ​ത​ന്‍ ആ​ചാ​രി​യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​.പി​.ഐ​യും പോ​ലീ​സും ഒ​ത്തു​ക​ളി​ക്കു​ന്ന​താ​യും കൂ​ട്ടാ​യ്മ ആ​രോ​പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ പു​ന​ലൂ​ര്‍ ടി​.ബി ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച വി​ശ്വ​ക​ര്‍​മ​സ​ഭ കൂ​ട്ടാ​യ്മ ഓഫീസിന് മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി വി. ​രാ​ജേ​ന്ദ്ര​ന്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി.​ഐ നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് രാ​ജേ​ന്ദ്ര​ന്‍ ന​ട​ത്തി​യ​ത്. സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​നും പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും രാ​ജേ​ന്ദ്ര​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
പ്ര​വാ​സി​യു​ടെ മ​ര​ണം ന​ട​ന്നി​ട്ട് അ​തി​നു​ത്ത​ര​വാ​ദി​ക​ളാ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലും സി.​പി.​ഐ നേ​തൃ​ത്വം അ​നു​വ​ദി​ക്കു​ന്നി​ല്ല. കു​ന്നി​ക്കോ​ട് പോ​ലീ​സി​നെ​തി​രെ​യും ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​പി​.ഐ​കാ​ര്‍​ക്കു​വേ​ണ്ടി വീട്ടു​വേ​ല ചെ​യ്യു​ക​യാ​ണ്. പൈ​നാ​പ്പി​ള്‍ ജം​ഗ്ഷ​ന് സ​മീ​പം പ്ര​മാ​ണി​മാ​രെ​ല്ലാം വ​യ​ല്‍ നി​ക​ത്തി കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മ്മിച്ചി​ട്ടും അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ച്ച സി​.പി​.ഐ നേ​തൃ​ത്വം പാ​വ​പ്പെ​ട്ട പ്ര​വാ​സി​യു​ടെ ജീ​വ​നെ​ടു​ക്കാ​ന്‍ കൂ​ട്ടു​നി​ന്ന​താ​യും ഉ​ദ്ഘാ​ട​ക​ന്‍ ആ​രോ​പി​ച്ചു.
സു​ഗ​ത​ന്‍ ആ​ചാ​രി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ സി.​പി​.ഐ നേ​താ​ക്ക​ളെ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വി​ശ്വ​ക​ര്‍​മ​സ​ഭ കൂ​ട്ട​യാ്മ നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.
പു​ന​ലൂ​ര്‍ എം​.എ​ല്‍.​എ കൂ​ടി​യാ​യ മ​ന്ത്രിക്കെ​തി​രെ​യും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. നാ​ലു ദി​വ​സം ക​ഴി​ഞ്ഞാ​ണ് മ​ന്ത്രി സു​ഗ​ത​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും പ്ര​വാ​സി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് മ​ന്ത്രി ചെ​യ്യു​ന്ന​തെ​ന്നും നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. പ്ര​കോ​പ​ന പ​ര​മാ​യ രീ​തി​യി​ലാ​ണ് സ​മ​ര​ത്തി​ല്‍ ഉ​ദ്ഘാ​ട​ക​ന്‍ സം​സാ​രി​ച്ച​ത്. കൂ​ട്ടാ​യ്മ നേ​താ​ക്ക​ളാ​യ ജ​യ​ശ്രീ ബാ​ബു, എം.​ആ​ര്‍.​മു​ര​ളി, വി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ആ​റ​ന്മു​ള രാ​മ​ച​ന്ദ്ര​ന്‍ ആ​ചാ​രി, എ​സ്. ഗോ​വി​ന്ദ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
സു​ഗ​ത​ന്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. ടി​.ബി ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് ടി.​കെ. സോ​മ​ശേ​ഖ​ര​ന്‍, സി. ​ബി. വി​ജ​യ​കു​മാ​ര്‍, ലി​ജു ആ​ല​വി​ള, ജി. ​ത്യാ​ഗ​രാ​ജ​ന്‍, ബാ​ബു ആ​ചാ​രി, ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സു​ഗ​ത​ന്‍റെ കു​ടും​ബ​ത്തെ സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.