''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രധാന പാതയില്‍ കെണി ജലവിഭവ വകുപ്പിന്റെ അനാസ്ഥ തുടരുന്നു


പത്തനാപുരം : പ്രധാന പാതയില്‍ കെണി ജലവിഭവ വകുപ്പിന്റെ അനാസ്ഥ തുടരുന്നു പൈപ്പുകള്‍ പൊട്ടിയുണ്ടാകുന്ന കുഴികള്‍ അപകടക്കെണിയാവുന്നു. ചോര്‍ച്ചമാറ്റാനും കുഴിമൂടാനും വൈകുന്നത് നാട്ടുകാരെയും യാത്രക്കാരെയും വലയ്ക്കുന്നു.
പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ അലിമുക്ക് ജങ്ഷന് സമീപം മൂന്നിടത്താണ് പൈപ്പ് പൊട്ടി കുഴികള്‍ രൂപപ്പെട്ടത്. പുന്നല റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ഒരുമാസം മുന്‍പുണ്ടായ ചോര്‍ച്ച പരിഹരിക്കാത്തതിനാല്‍ ആഴമേറിയ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. അപകടം ഒഴിവാക്കാന്‍ നാട്ടുകാര്‍ കുഴിയില്‍ ഓല നാട്ടിയിട്ടുണ്ട്.
ആയിരവില്ലി ക്ഷേത്രത്തിലേക്കുള്ള റോഡിലേക്ക് തിരിയുന്നിടം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പൈപ്പ് പൊട്ടി കുഴിയായി. പിറവന്തൂര്‍ ജങ്ഷന് സമീപവും ചോര്‍ച്ചയുണ്ട്. ഇരുചക്രവാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും കുഴികള്‍ ഭീഷണിയാണ്. ജലവിതരണ സമയത്ത് പൈപ്പിലൂടെ എത്തുന്ന വെള്ളം കുഴികള്‍ നിറഞ്ഞ് പ്രദേശമാകെ പരക്കുന്നു.
കുരോട്ടുമല പദ്ധതിയുടെ പ്രധാന പൈപ്പായതിനാല്‍ വലിയതോതിലുള്ള ജലനഷ്ടവും സംഭവിക്കുന്നു. റോഡിലുണ്ടാവുന്ന വെള്ളക്കെട്ട് പാതയുടെ തകര്‍ച്ചയ്ക്കും ഇടയാക്കുന്നു. ചോര്‍ച്ചമാറ്റി കുഴികള്‍മൂടണമെന്ന ആവശ്യവുമായി പലപ്രാവശ്യം ജല അതോറിട്ടി അധികൃതരെ സമീപിച്ചിട്ടും നടപടിയില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്ക്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.