''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാട്ടു തീ പാലരുവിയില്‍ പത്ത് ഹെക്ടര്‍ സംരക്ഷിതവനം കത്തിനശിച്ചു


പുനലൂര്‍: ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചിലെ പാലരുവിയില്‍ കാട്ടുതീ പടര്‍ന്ന് പത്ത് ഹെക്ടര്‍ സംരക്ഷിത വനമേഖല കത്തിയമര്‍ന്നു. സമീപത്തെ രാജാകൂപ്പ്, സ്വര്‍ണംപിള്ളക്കാട് എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നതുമൂലം വ്യാപകമായ നാശനഷ്ടം ഉണ്ടായി. ഞായറാഴ്ച ഉച്ചക്ക് 2ന് പിടിച്ച കാട്ടുതീ ഇന്നലെ പുലര്‍ച്ചെ സ്വയം അണയുകയായിരുന്നു.
പുല്‍ മേടുകള്‍ക്ക് പുറമെ ലക്ഷങ്ങള്‍ വിലമതിക്കുന്ന തടികളും കത്തിനശിച്ചതായി നാട്ടുകാര്‍ അറിയിച്ചു. ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ കാട്ടുതീ തടയാന്‍ പ്രതിരോധ സംവിധാനങ്ങളോ ഫയര്‍ ലൈന്‍ തെളിക്കലോ ഇല്ലാത്തതാണ് കാട്ടുതീ വ്യാപകമാകാന്‍ കാരണമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
തലപ്പാറ, ഇടപ്പാളയം, ആര്യങ്കാവ് തുടങ്ങിയ നിരവധി ഫോറസ്റ്റ് സെക്ഷനുകളിലാണ് കാട്ടുതീ വ്യാപകമായത്. ആവശ്യത്തിന് വാച്ചര്‍മാര്‍ ഇല്ലാത്തതിനാല്‍ കാട്ടുതീ അണയ്ക്കാനും കഴിയുന്നില്ല. ഇന്നലെ പുലര്‍ച്ചെ വരെ വനത്തില്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നു വാച്ചര്‍മാരെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജിയാസുദ്ദീന്‍ അറിയിച്ചു.
വനത്തില്‍ ആരോ ബോധപൂര്‍വം തീയിട്ടതാകാമെന്നും ഇത് സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് സ്ഥലത്ത് ഒരേസമയത്താണ് തീ പിടിച്ചത്. ഒരു ഭാഗത്ത് തീ അണയ്ക്കുമ്ബോള്‍ മറുഭാഗത്ത് തീ കൊളുത്തുന്ന അവസ്ഥാണ് ഉണ്ടായത്. നിലവില്‍ 15 ഫയര്‍ വാച്ചര്‍മാര്‍ ഉണ്ട്. സീസണ്‍ കണക്കിലെടുത്ത് പത്ത് വാച്ചര്‍മാരെ കൂടി വിട്ടുനല്‍കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വനത്തില്‍ തീ പിടിച്ചാല്‍ ഉടന്‍ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് വഴി വിവരം ലഭിക്കാന്‍ കഴിയുന്ന ആധുനിക ഉപഗ്രഹ സൗകര്യം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇതുമൂലം വനത്തില്‍ എവിടെ തീ പിടിച്ചാലും തിരുവനന്തപുരത്തെ വനം വകുപ്പിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വരെ വിവരം ലഭിക്കുമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. ഈവര്‍ഷം ചൂട് വര്‍ദ്ധിച്ചത് മൂലം വന മേഖലയാകെ ഉണങ്ങി വരണ്ട നിലയിലാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.