''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അലിമുക്ക് - അച്ചന്‍കോവില്‍ വനപാത 15 കോടി രൂപ ചെലവഴിച്ച്‌ നവീകരിക്കുമെന്ന് മന്ത്രി കെ. രാജു


പുനലൂര്‍: തകര്‍ന്ന് തരിപ്പണമായ അലിമുക്ക് - അച്ചന്‍കോവില്‍ വനപാത 15 കോടി രൂപ ചെലവഴിച്ച്‌ നവീകരിക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം നബാര്‍ഡ് വനംവകുപ്പിന് അനുവദിക്കുന്ന മുഴുവന്‍ തുകയും പാതയുടെ നവീകരണത്തിനായി വിനിയോഗിക്കും.
കഴിഞ്ഞവര്‍ഷം നബാര്‍ഡ് അനുവദിച്ച ആറ് കോടി രൂപ വിനിയോഗിച്ച്‌ പാത പുനരുദ്ധരിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും പൂര്‍ണമായും ഗതാഗത യോഗ്യമാക്കന്‍ തുക അപര്യാപ്തമായതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ 15 കോടി രൂപ ചെലവഴിച്ച്‌ 42 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന അലിമുക്ക് മുതല്‍ അച്ചന്‍കോവില്‍ വരെ പാത പൂര്‍ണമായി നവീകരിക്കാനാണ് പദ്ധതിയെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി അറിയിച്ചു. അടുത്തമാസം തുക അനുവദിക്കും. മേയില്‍ പണി ആരംഭിച്ച്‌ കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലാകും നിര്‍മ്മാണ ജോലികള്‍ നടത്തുക.
പത്ത് വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന പാതയുടെ പുനരുദ്ധാരണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ഹര്‍ത്താല്‍ അടക്കം ഒട്ടേറെ സമര പരിപാടികള്‍ നടത്തിയിരുന്നു. എന്നാല്‍ പാറക്വാറി വേസ്റ്റ് ഇട്ട് കുഴി നികത്തി നാട്ടുകാരെ സമരത്തില്‍ നിന്ന് വനപാലകര്‍ പിന്തിരിപ്പിക്കുകയായിരുന്നു. ക്വാറി വേസ്റ്റ് ഇളകി മാറിയതോടെ റോഡ് വീണ്ടും പഴയ പടിയായി. തകര്‍ന്ന പാതയുടെ ചില ഭാഗങ്ങള്‍ നാട്ടുകര്‍ ചേര്‍ന്ന് ശ്രമദാനത്തിലൂടെ നന്നാക്കിയിരുന്നെങ്കിലും മഴയില്‍ വീണ്ടും തകരുകയായിരുന്നു.
ആര്യങ്കാവ് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലൂടെ കടുന്നു പോകുന്ന അച്ചന്‍കോവില്‍ വനപാതയുടെ തകര്‍ച്ച കാരണം തമിഴ്നാട് വഴി 58 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ചാണ് മലയോര വാസികള്‍ പഞ്ചായത്ത് ആസ്ഥാനമായ കഴുതുരുട്ടിയിലും പുനലൂര്‍ താലൂക്ക് ആശുപത്രയിലും മറ്റും എത്തിയിരുന്നത്. റോഡിന്റെ ശോച്യാവസ്ഥ കാരണം ഇതുവഴി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് മുടങ്ങുന്നതും പതിവാണ്. ഇതെല്ലാം കണക്കിലെടുത്താണ് നബാര്‍ഡില്‍ നിന്ന് അടുത്ത സാമ്പത്തികവര്‍ഷം വനം വകുപ്പിന് ലഭിക്കുന്ന മുഴുവന്‍ തുകയും വനപാതയുടെ നവീകരണത്തിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചത്.വനപാതയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി പുനലൂര്‍ ന്യൂസ്‌ പലതവണ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.