''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ബൈപാസിന്റെ നിർമ്മാണപുരോഗതി വിലയിരുത്തുവാൻ മന്ത്രിയും സംഘവും ബൈപ്പാസ് സന്ദർശനം നടത്തി.


സ്ഥലം എ.എല്‍.എയും വനം മന്ത്രിയുമായ കെ രാജുവും ഉദ്യോഗസ്ഥ സംഘവുമാണ് സന്ദർശനം നടത്തിയത്. അഞ്ചൽ സെന്റ് ജോർജ് സ്ക്കൂൾ ജംഗ്ഷനിൽ നിന്നാണ് നിർമ്മാണപുരോഗതികളുടെ വിലയിരുത്തൽ ആരംഭിച്ചത്. ബൈപാസിന്‍റെ കുറുകെ നിർമ്മിക്കുന്ന പാലങ്ങളുടെയും വശങ്ങളിലെ കല്ല് കെട്ടുകളുടെയും നിർമ്മാണ പ്രവർത്തികൾ മന്ത്രി നേരിൽ കാണുകയും നിർമ്മാണ പ്രവർത്തികളെ കുറിച്ച് ഉദ്യോഗസ്ഥ സംഘത്തോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.

അഞ്ചൽ പുനലൂർ പാതയിൽ നിന്ന് ബൈപാസ് ആരംഭിച്ച് അഞ്ചൽ ആയൂര്‍ റോഡിൽ വട്ടമൺ പാലത്തിന് സമീപത്തായി ആണ് എത്തിച്ചേരുക. കഴിഞ്ഞ 15 വർഷം മുമ്പ് ആരംഭിച്ച ബൈപാസ് നിർമ്മാണം ഇഴഞ്ഞു നിങ്ങുകയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ രാജുവിന്‍റെ ബൈപ്പാസ് സന്ദർശനം അതിവേഗം നിർമ്മാണം പൂർത്തിയാക്കി ബൈപാസ് യാഥാർത്ഥ്യമാക്കുന്നതിന് സഹായമായി തീരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 2002 ൽ നിർമ്മാണം ആരംഭിച്ച അഞ്ചൽ ബൈപാസിന് ആകെ 14.5 കോടി രൂപയാണ് എസ്റ്റിമേറ്റ് പ്രകാരം ചിലവാകുന്നത്. ഇതിൽ 7 കോടിയോളം രൂപ നിലവിൽ സംസ്ഥാന സർക്കാർ അനുവദിക്കുകയും ചെയ്തു.

5 കോടി രൂപ ബൈപാസ് നിർമ്മാണത്തിനും. 2 കോടി രൂപ സ്ഥലം ഏറ്റെടുപ്പനുമാണ് ചില വഴിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായി അനവധിച്ച തുകയുടെ നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ച് വരുകയാണ്. എന്നാൽ ബൈപാസ് യാഥാർത്ഥ്യമാകണമെങ്കിൽ 7.5 കോടി രൂപ ഇനിയും അനുവദിക്കേണ്ടതായി ഉണ്ട്. നിലവിൽ അനുവദിച്ച തുകയിൽ ബൈപാസിന്‍റെ സൈഡ് കെട്ടു എർത്ത് വർക്കുകളും ചെറു പാലങ്ങളുടെ നിർമ്മാണവും മാത്രമെ പകർത്തിയാകു. പുതുതായി അനുവധിക്കേണ്ട 7.5 കോടി രൂപ അനുവദിച്ചാൽ മാത്രമെ അഞ്ചൽ പനയഞ്ചേരി പാതയിൽ കാള ചന്തക്ക് സമീപത്തുകൂടി ഒഴുകുന്ന തോടിന് കുറുകെ പാലം നിർമ്മിക്കുവാൻ കഴിയുകയുള്ളു. ഈ പാലം കൂടി യാഥാർത്ഥ്യമായാൽ മാത്രമെ വട്ടമൺ പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ബൈപ്പാസ് പുനലുർ അഞ്ചൽ പാതയിൽ കുട്ടി മുട്ടിക്കാൻ സാധിക്കുകയുള്ളു.

ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചില വസ്തു ഉടമകൾ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസുകൾ തീർപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. ബൈപാസ് നിർമ്മാണത്തിന് ആവശ്യമായ ബാലൻസ് തുക ഉടൻ അനുവധിച്ചു കൊണ്ട് എത്രയും പെട്ടന്ന് പണികൾ പൂർത്തികരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.