''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നാട്ടുകാർ പിടികൂടി


അഞ്ചല്‍:ആർ.പി.എൽ ആയിരനെല്ലൂർ എസ്റ്റേറ്റിൽ നിന്ന് 2 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി പോലിസിന് കൈമാറി.
തമിഴ്നാട് സ്വദേശികളായ 3 അംഗ സംഘത്തെയാണ് നാട്ടുകാരുടെ സഹായത്താൽ ഏരൂർ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാവിലെ 5 മണിമുതൽ എസ്റ്റേറ്റിൽ സംശയാസ്പദകരമായ നിലയിൽ മുന്ന് യുവാക്കളെ എസ്റ്റേറ്റ് തൊഴിലാളികളും ജീവനക്കാരും കണ്ടിരുന്നു. എന്നാൽ ഏഴുമണിയോടെ കുട്ടിയും കുടുംബവും തമസിക്കുന്ന ആര്‍.പി.എല്‍ മൂന്നാം ബ്ലോക്ക് കോർട്ടേഴ്സിനെ ചുറ്റിപ്പറ്റി ഇവർ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ജീവനക്കാരും തൊഴിലാളികളും സംഘടിച്ച് സംശയാസ്പദമായി കണ്ട മൂന്നു പേരെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്യ്തു. ഇവരിൽ നിന്ന് പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതോടെ ആര്‍.പി.എല്‍ ഉദ്യോഗസ്ഥർ ഏരൂർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി കൂടുതലായി ചോദ്യം ചെയ്യ്തപ്പോഴാണ് ആര്‍.പി.എല്‍ തൊഴിലാളിയും മുന്നാം ബ്ലോക്ക് താമസക്കാരിയുമായ അന്നകൊടിയുടെ മകൾ ഉമയുടെ രണ്ട് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു ലക്ഷ്യം എന്ന് ഇവർ സമ്മതിച്ചത്.

വീട്ടിൽ നിന്ന് രക്ഷിതാക്കൾ ജോലിക്ക് പോകുന്ന സമയം നോക്കി കുട്ടിയെ കടത്തുകയായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി തമിഴ്നാട്ടിൽ നിന്ന് മഹേന്ദ്ര സയിലോ കാറിൽ പുനലൂരിൽ എത്തിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയിൽ ആർ.പി.എൽ എസ്റ്റേറ്റിൽ എത്തി കുട്ടിയെ വീട്ടിൽ നിന്ന് കടത്തി എസ്റ്റേറ്റിൽ ഒളിപ്പിച്ച ശേഷം കാർ പുനലൂരിൽ നിന്ന് വരുത്തി കുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ട് പോകാൻ ആയിരുന്നു പ്ലാൻ. കുട്ടിയുടെ മാതാവുമായി ഒരു വർഷമായി പിണങ്ങി കഴിയുന്ന പിതാവ് തമിഴ്നാട് കണ്ണനൂർ മർത്തലാംപ്പെട്ടി സ്വദേശി വിനായക മൂർത്തി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് കുട്ടിയെ കടത്തുവാൻ സംഘം എത്തിയത്. തമിഴ്നാട് തിരുചിറാംപള്ളി പൊന്നം പാളംപട്ടി സാദേശിയായ കരികാളൻ അണ്ണാദുരയും കൂട്ടാളികളായ രണ്ടു പേരും ആണ് പോലീസ് പിടിയിലായത്. കുട്ടിയെ തട്ടികൊണ്ട് പോകുവാനായി ഇവർ എത്തിയ കാറിനെ കുറിച്ച് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

പുനലൂർ കെ.എസ്.ആര്‍.ടി.സി  ബസ് സ്റ്റാന്റിന് സമിപത്തെ ഓട്ടോസ്റ്റാന്റിന് സമീപത്തായി പറയപ്പെടുന്ന ടി.എന്‍ രജിസ്ട്രേഷൻ കാർ മണിക്കുറുകളോളം പാർക്ക് ചെയ്യ്തിരുന്നതായും പോലീസ് സ്ഥലത്ത് എത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് വാഹനം അവിടെ നിന്ന് മാറ്റിയതെന്നും ഓട്ടോറിക്ഷ ജീവനക്കാർ പോലീസിനോട് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.