
അഞ്ചൽ ബസ്റ്റാന്റിൽ കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ വൃദ്ധനായ അഞ്ചൽ തഴമേൽ ഷീന മൻസിലിൽ കോയകുഞ്ഞിനെ (62 ) യാണ് അഞ്ചൽ പോലീസ് സംഭവസ്ഥലത്തെത്തി പോലീസ് ജീപ്പിൽ അഞ്ചൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ കോയകുഞ്ഞിന് ഹൃദയാഘാതമാണ് സംഭവിച്ചതെന്നും വിദഗ്ദ ചികിത്സക്കായി കൊല്ലം ആശ്രാമം ഇ .എസ് .ഐ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് മുൻപും രണ്ട് തവണ ഹ്യദയാഘാതം വന്നിട്ടുണ്ടെന്നും ആൻജിയോപ്ലാസ്റ്റി സർജറി കഴിഞ്ഞ കോയ കുഞ്ഞു തുടർചികിത്സ നടത്തി വരുകയായിരുന്നു. കുഴഞ്ഞു വീണ കോയ കുഞ്ഞിനെ അഞ്ചൽ പോലീസ് യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത് മൂലമാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ