''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒരു ദിവസം തന്നെ നൂറുകണക്കിന് ഓട്ടോറിക്ഷകൾക്കു മീറ്റർ പതിക്കാൻ സമയം നൽകുന്നത് ഓട്ടോ ഡ്രൈവർമാർക്കു കടുത്ത പീഡനമാകുന്നു


പുനലൂർ: ഒരു ദിവസം തന്നെ നൂറുകണക്കിന് ഓട്ടോറിക്ഷകൾക്കു മീറ്റർ പതിക്കാൻ സമയം നൽകുന്നത് ഓട്ടോ ഡ്രൈവർമാർക്കു കടുത്ത പീഡനമാകുന്നു. അധികൃതർ നിശ്ചയിച്ചിരിക്കുന്ന ദിവസം വന്നില്ലെങ്കിൽ 2,000 രൂപയാണു പിഴ ഈടാക്കുന്നത്. ഇതുകാരണം നിശ്ചിത ദിവസംതന്നെ നൂറുകണക്കിന് ഓട്ടോകൾ മീറ്റർ പതിപ്പിക്കാനായി എത്താറുണ്ട്.
പുനലൂർ, പത്തനാപുരം താലൂക്കുകളിലെ ആ‍യിരക്കണക്കിന് ഓട്ടോറിക്ഷക്കാരാണു ലീഗൽ മെട്രോളജി അധികൃതരുടെ നിരുത്തരവാദപരമായ നടപടികളിലൂടെ ബുദ്ധിമുട്ടുന്നത്. രണ്ടു താലൂക്കുകളിലുമുള്ള ഓട്ടോറിക്ഷകൾ മീറ്റർ പതിക്കാൻ എത്തേണ്ടതു പുനലൂർ റെയിൽവേ ഗേറ്റിനു സമീപം നേതാജി റോഡിലുള്ള ലീഗൽ മെട്രോളജി ഓഫിസ് പടിക്കലാണ്.
ബുധനാഴ്ചയാണു സമയം നൽകുന്നത്. നേതാജി റോഡിൽ ഈ ഓട്ടോറിക്ഷകൾ നിർത്തിയിടാനുള്ള സ്ഥല സൗകര്യവുമില്ല. ഈ റോഡിൽ ഓട്ടോകൾ നിരക്കുന്നതോടെ വാഹനഗതാഗതത്തിനും ബുദ്ധിമുട്ടു നേരിടുന്നു. ഇവർക്കു സൗകര്യപ്രദമായി ഓട്ടോ നിർത്തിയിടുന്നതിനും മറ്റും പുനലൂർ പട്ടണത്തിൽ ചെമ്മന്തൂർ നഗരസഭ സ്റ്റേഡിയം അടക്കം ഉണ്ടെങ്കിലും അധികൃതർ പരിശോധന അങ്ങോട്ടു മാറ്റാൻ തയാറല്ല. പത്തനാപുരം, അഞ്ചൽ, കുളത്തൂപ്പുഴ തുടങ്ങിയ മേഖലകളായി തിരിച്ച് ഓരോ സ്ഥലത്തും അതത് പ്രദേശത്ത് ഓട്ടോമീറ്റർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കാവുന്നതാണ്. എന്നാൽ ഇതിനും അധികൃതർ തയാറാകുന്നില്ലെന്നു ഡ്രൈവർമാർ പറ‍യുന്നു.
പതിക്കുന്ന മീറ്റർ പിന്നീടു പ്രവർത്തിക്കുന്നുണ്ടോയെന്നും മീറ്ററിൽ രേഖപ്പെടുത്തുന്ന യാത്രക്കൂലിയാണോ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതെന്നും പരിശോധിക്കാനുളള നടപടി ഇല്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മീറ്റർ പതിപ്പിക്കാനുള്ള അപേക്ഷ നൽകുന്നതിനും പിന്നീടു സർട്ടിഫിക്കറ്റ് വാങ്ങിക്കുന്നതിനും ചിലപ്പോൾ രണ്ടുദിവസം വരേണ്ടിവരുന്നു.
ഈ ദിവസങ്ങളിലെ ഓട്ടം മുടക്കിയാണ് ഓട്ടോയുമായി ഇവർ എത്തുന്നത്. കൂടാതെ മീറ്റർ പതിപ്പിക്കുന്നതിനു സർക്കാർ നിശ്ചയിച്ച ഫീസ് കൂടാതെ 50 രൂപ വീതം വാങ്ങുന്നതായും പരാതിയുണ്ട്. പുതിയ മീറ്ററായിരുന്നാൽ പോലും ഇതിലെ ത്രെഡ് മാറ്റി പുതിയതു സ്ഥാപിക്കുന്നതിനാണു പണം ഈടാക്കുന്നത്. അധികൃതരുടെ ഒത്താശയോടെ ചില സ്വകാര്യഏജൻസികളാണ് ഇതിനു പിന്നിലുള്ളത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.