''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആയൂര്‍ മാര്‍ത്തോമ്മ കോളേജ് ഫീസിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്നതായി പരാതി വീഡിയോ


ആയൂര്‍:ആയൂരിലെ മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫീസിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്നതായി പരാതി.....
യൂണിവേഴ്‌സിറ്റി തീരുമാനിച്ചിട്ടുള്ളതിനെക്കാള്‍ അധിക ഫീസാണ് ഇവിടെ ഡിഗ്രി പിജി കോഴ്‌സുകള്‍ക്ക് ഈടാക്കുന്നതെന്ന് വിദ്യര്‍ഥികള്‍ പരാതിപ്പെടുന്നു...
വിദ്യാര്‍ത്ഥികളെ കൊള്ളയടിച്ച് മാര്‍ത്തോമ്മ കോളേജ് ഓരോ സെമസ്റ്ററിനും ഈടാക്കുന്നത് അധികമായി 6,000 രൂപ. ഇത്തരത്തില്‍ 6 സെമസ്റ്ററുകളിലായി 36,000 രൂപയാണ് അധികമായി ഫീസിനത്തില്‍ മാത്രം കോളേജ് അധികൃതര്‍ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും കൈപ്പറ്റുന്നത്. ഇതിനു പുറമെ ഫീസടക്കാന്‍ വൈകിയാല്‍ 500 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്യാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ഇതു കൂടാതെ ആദ്യ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലൈബ്രറി, ഇന്റര്‍നെറ്റ്, ലാബോറട്ടറി എന്നിവയുടെ പേരില്‍ മറ്റു ഫീസുകളും ഈടാക്കുന്നുണ്ട്. 750 രൂപയാണ് ഇന്റര്‍നെറ്റ് ഫീസ്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഈ അമിത ഫീസിനു പുറമെ കലണ്ടറിനു പോലും വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജ് അധികാരികള്‍ ഫീസ് ഈടാക്കിയിട്ടുണ്ട്. ഡിഗ്രി വിദ്യാര്‍ത്ഥികളോട് മാത്രമല്ല പി.ജി വിദ്യാര്‍ത്ഥികളില്‍ നിന്നും ഇത്തരത്തില്‍ അമിത ഫീസ് വാങ്ങുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പരാതി കോളേജ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തങ്ങള്‍ അമിത ഫീസ് ഈടാക്കുന്നില്ലെന്നായിരുന്നു പ്രതികരണം. ആദ്യ സെമസ്റ്ററിന് 6000 രൂപ അധികം വാങ്ങാറുണ്ടെങ്കിലും ആ തുക മറ്റു സെമസ്റ്ററുകളുടെ ഫീസിനത്തില്‍ കുറച്ചു നല്‍കാറുണ്ട് എന്നായിരുന്നു സെക്രട്ടറി പറഞ്ഞത്.
എന്നാല്‍ 4 ഉം 5 ഉം സെമസ്റ്ററുകള്‍ക്ക് ഇത്തരത്തില്‍ ഫീസ് വാങ്ങുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ പ്രിന്‍സിപ്പല്‍ അറിയിച്ചത് വ്യാഴാഴ്ച ഈ വിഷയങ്ങള്‍ സംബന്ധിച്ച ഒരു ചര്‍ച്ച വെച്ചിട്ടുണ്ടെന്നും ചര്‍ച്ചയ്ക്ക് ശേഷം ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാം എന്നാണ്
ഫീസിനെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ വീഡിയോ കാണാന്‍  ഇവിടെ ക്ലിക്ക് ചെയ്ത ശേഷം ചാനല്‍ സബ്സ്ക്രൈബ് ചെയ്തിട്ട് വീഡിയോ കാണാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.