''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഹോ​ട്ട​ലി​ല്‍ നി​ന്നും ഉ​ച്ച​യൂ​ണ് റോ​ഡ് നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ വി​ഷബാ​ധ


കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം സ്ട്രീ​റ്റ് ഭാ​ഗ​ത്ത് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 20 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റു. ഹോ​ട്ട​ലി​ല്‍ നി​ന്നും വ​രു​ത്തി​യ ഉ​ച്ച​യൂ​ണ് ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്.
20 തൊ​ഴി​ലാ​ളി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും 15 പേ​രെ പ്ര​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ട്ട​യ​ച്ചു. അ​ഞ്ച് പേ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ തു​ട​ര്‍ ചി​കി​ത്സ​യി​ലാ​ണ്.
ആ​യൂ​ര്‍, അ​ക​മ​ണ്‍ പാ​റ​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ബൈ​ജു (48), പു​ലി​ക്കോ​ട് കാ​വി അ​യ്യ​ത്ത് വീ​ട്ടി​ല്‍ സെ​ല്‍​വ​രാ​ജ​ന്‍ (46), ത​മി​ഴ്നാ​ട് ശ​ങ്ക​ര​ന്‍ കോ​വി​ല്‍ സ്വ​ദേ​ശി ര​മേ​ശ് (36), ക​ല്‍​ക്ക​ട്ട സ്വ​ദേ​ശി​ക​ളാ​യ മാ​നു​വ​ല്‍ ഹോ​ക്ക് (32), അ​ജ്മ​ല്‍ ഹ​ക്ക് (23) എ​ന്നി​വ​രാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​ത്. നെ​ടു​മ്ബാ​യി​ക്കു​ളം അ​തു​ല്യ​യി​ല്‍ അ​തു​ല്‍ (29), ഇ​ട​യം കി​ച്ചു വി​ലാ​സ​ത്തി​ല്‍ കി​ച്ചു കൃ​ഷ്ണ​ന്‍ (28), തു​ള​സി വി​ലാ​സ​ത്തി​ല്‍ തു​ള​സി (38), അ​ടൂ​ര്‍ മു​ണ്ട​പ്പ​ള്ളി പെ​രി​ങ്ങ​നാ​ട് ര​മ്യ ഭ​വ​നി​ല്‍ ര​വി (51), ത​മി​ഴ്നാ​ട് സ്വ​ദേ​ശി സു​രേ​ഷ് (32), ക​ല്‍​ക്ക​ട്ട സ്വ​ദേ​ശി​ക​ളാ​യ ഫി​ലി​പ്പ് (20) കൊ​മ​ല്‍ (30), ച​ന്ദ​ന്‍ (29) എ​ന്നി തൊ​ഴി​ലാ​ളി​ക​ള്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം സ്ട്രീ​റ്റ് പോ​ള​ച്ചി​റ ഭാ​ഗം റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന മ​ല​യാ​ളി​ക​ളും അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും അ​ട​ങ്ങു​ന്ന​വ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ര്‍​ക്കു​ള്ള ഉ​ച്ച​യൂ​ണ് ഹോ​ട്ട​ലി​ല്‍ നി​ന്നും ക​രാ​റു​കാ​ര​ന്‍ എ​ത്തി​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച​യു​ട​നെ പ​ല​ര്‍​ക്കും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും ഛര്‍​ദി​യും അ​നു​ഭ​വ​പെ​ട്ടു. ഇ​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ചി​ല തൊ​ഴി​ലാ​ളി​ക​ള്‍ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്ന​വ​ര്‍​ക്ക് അ​സ്വ​സ്ഥ​ത​ക​ള്‍ ഇ​ല്ല. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​പ്ര​ക​ടി​പ്പി​ച്ച​വ​രെ നാ​ട്ടു​കാ​രും സ​ഹ​ജോ​ലി​ക്കാ​രും ചേ​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്ര​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
15 പേ​ര്‍​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു. കു​ഴ​ഞ്ഞു വീ​ഴു​ക​യും ഛര്‍​ദി​ക്കു​ക​യും ചെ​യ്ത അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്ക് റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പം പ​ള്ളി​ക്ക​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ല്‍ മു​സ്ലിം സ്ട്രീ​റ്റ് ഭാ​ഗ​ത്ത് ഷം​സു​ദീ​ന്‍റെ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. കോ​ണ്‍​ക്രീ​റ്റ് പ​ണി​ക്കി​ട​യി​ല്‍ ഉ​ച്ച​യൂ​ണി​നാ​യി കൈ ​ക​ഴു​കി ക​യ​റി​യ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ച്ച​യൂ​ണ് പൊ​തി തു​റ​ന്ന​പ്പോ​ഴേ​ക്കും അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.
ഊ​ണി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മീ​ന്‍​ക​റി, പു​ളി​ശേ​രി, സാ​മ്ബാ​ര്‍ എ​ന്നി​വ​യി​ലാ​യി​രു​ന്നു ദു​ഷി​ച്ച ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് ആ​ഹാ​രം ക​ഴി​ക്കാ​തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര പോ​ലി​സും ആ​രോ​ഗ്യ വ​കു​പ്പും ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ധി​കൃ​ത​ര്‍ എ​ടു​ത്തി​ട്ടു​ണ്ട്. ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്്. കൊ​ട്ടാ​ര​ക്ക​ര ഡി.​വൈ​.എ​സ് .പി. ​ജെ.ജേ​ക്ക​ബ്, സി. ​ഐ ഓ.സു​നി​ല്‍, താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി​ജു നെ​ല്‍​സ​ണ്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്​പെ​ക്ട​ര്‍ പ്ര​മോ​ദ് എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.