''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചെങ്കുളം നിവാസികള്‍ക്ക് ദുരിതം ഒഴിയുന്നില്ല ചെങ്കുളം കടവിൽ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി


പുനലൂർ: ചെങ്കുളം നിവാസികള്‍ക്ക് ദുരിതം ഒഴിയുന്നില്ല കല്ലടയാറ്റിൽ ചെങ്കുളം കടവിൽ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി. പുനലൂർ നഗരസഭയെയും ഏരൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണിത്. രാവിലെയും വൈകിട്ടും മാത്രമാണ് ഇവിടെ കടത്തുള്ളത്. മേഖലയിലെ ജനങ്ങൾക്കു 15 കിലോമീറ്റർ ചുറ്റി യാത്രചെയ്യുന്നത് ഒഴിവാക്കാൻ ഇവിടെ പാലം നിർമിക്കുന്നതിന് ആലോചന തുടങ്ങിയിട്ട് വർഷങ്ങളായി. നിലവിൽ തെന്മല ഡാമിനും പുനലൂർ തൂക്കുപാലത്തിനും മധ്യേ കല്ലടയാറ്റിൽ ആകെ മൂന്ന് പാലങ്ങളാണു നിർമിച്ചിട്ടുള്ളത്. ഒന്ന് തൂക്കുപാലത്തോട് ചേർന്നുള്ള വലിയ പാലം. തെന്മല ഡാമിനു മുന്നിലുള്ള പാലമാണു രണ്ടാമത്തേത്.
ഏറ്റവും ഒടുവിൽ ഇടമൺ 34 ആയിരനെല്ലൂരിൽ നിർമിച്ച പാലമാണു മൂന്നാമത്തേത്. പുനലൂരിലെ പാലവും ആയിരനെല്ലൂരിലെ പാലവും തമ്മിൽ 11 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിന്റെ മധ്യഭാഗത്തായി വരുന്ന ചെങ്കുളം കടവിലാണു നിലവിൽ കടത്തുള്ളത്. ഏരൂർ പഞ്ചായത്തിലെ ആർച്ചൽ, മണലിൽ, ഇളവറാംകുഴി, ഈച്ചംകുഴി, ആർ.പി.എൽ കോളനികൾ എന്നിവിടങ്ങളിൽ നിന്നു കരവാളൂർ പഞ്ചായത്തിലെ ഏരിച്ചിക്കൽ കരവാളൂർ, പുനലൂർ നഗരസഭയിലെ കേളങ്കാവ്, വള്ളിമാനൂർ, വട്ടമൺ, അഷ്ടമംഗലം, മണിയാർ പ്രദേശങ്ങളിൽ ഉള്ളവർക്ക് ഈ പാലത്തിലൂടെ ചെങ്കുളത്തെത്തി അവിടെ നിന്നു പുനലൂർ നഗരസഭയിലും തെന്മല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയപാതയിലേക്കും എത്തുന്നതിനു സാധിക്കും.
ഐക്കരക്കോണം, പ്ലാച്ചേരി, കലയനാട്, ചെങ്കുളം, വട്ടപ്പട, ചങ്ങലമുക്ക്, പാപ്പന്നൂർ, വെള്ളിമല, ഉപ്പുകുഴി, അമ്പിക്കോണം തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കു ചെങ്കുളത്തു പാലം വഴി അഞ്ചൽ മേഖലയിലേക്കും ഏരൂർ കരവാളൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കും പുനലൂർ നഗരസഭയിലെ തെക്കൻ വാർഡുകളിലേക്കും സഞ്ചരിക്കുന്നതിനു സഹായകമാകും. മൂന്നരവർഷം മുൻപ് ഇവിടെ തൂക്കുപാലം നിർമിക്കുന്നതിനു തീരുമാനം ആയെങ്കിലും ഒന്നും നടന്നില്ല. ചെങ്കുളത്തിനു കിഴക്ക് ഭാഗത്തു കല്ലടയാർ രണ്ടായി പിരിഞ്ഞ് ദ്വീപ് പോലെ കുറേ തുരുത്തുകൾ ഉള്ള പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങളും ഇവിടെയുണ്ട്. പുനലൂർ നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതെ കൊല്ലം – തിരുമംഗലം ദേശീയപാതയിൽ നിന്നു വാഹനങ്ങൾക്കു ചെങ്കുളം പാലം വഴി അഞ്ചൽ – തിരുവനന്തപുരം ഭാഗങ്ങളിലേക്കു സുഗമമായി യാത്ര ചെയ്യുന്നതിനു സാധിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.