
പത്തനാപുരം: സി.പി.ഐ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി സി.പി.എം കുന്നിക്കോട് എരിയ കമ്മിറ്റി രംഗത്ത്. എല്ലാക്കാലത്തും സി.പി.എമ്മിനെ മോശക്കാരായി ചിത്രികരിക്കുന്നതാണ് സി.പി.ഐയുടെ നിലപാടെന്ന് കുന്നിക്കോട് എരിയ കമ്മിറ്റി ആരോപിച്ചു. എ.ഐ.വൈ. എഫ് കൊടി കുത്തിയെങ്കില് ആ പ്രശ്നം മാതൃസംഘടനയ്ക്ക് പരിഹരിക്കാമായിരുന്നു.
എന്നാല്‍ അവര്‍ അതും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കാനാണ് ശ്രമിച്ചത്. എ.ഐ.വൈ.എഫുകാര്‍ കുത്തിയ കൊടി മാറ്റണമെന്നാവശ്യപ്പെട്ട് പ്രവാസിയായ സുഗതന് പുനലൂര്‍, കുന്നിക്കോട്, ഇളമ്പല്‍ എന്നിവിടങ്ങളിലെ സി.പി.ഐ നേതാക്കളെ സമീപിച്ചിരുന്നു.
എന്നാല്‍ അവിടുന്നെല്ലാം നിര്‍മാണത്തിനെതിരെയാണ് മറുപടി ലഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ നാല് സി.പി.ഐ നേതാക്കള്‍ ഭരണസമിതിയില്‍ ഉണ്ടെന്നിരിക്കെ യുവജനസംഘടന കൊടികുത്തിയത് സംഘടന വിരുദ്ധമാണ്.
നിരപരാധിയായ ഒരാളുടെ ജീവന് നഷ്ടപ്പെടുത്തിയിട്ട് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ പോലും പ്രതികരിച്ചില്ല. കൊടി കുത്തിയപ്പോള്‍ പഞ്ചായത്ത് നിര്‍മാണഅനുമതി നല്‍കിയെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യാതൊരു അപേക്ഷയും പഞ്ചായത്തില്‍ ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു.
സുഗതന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ സംഭവങ്ങളും പുറത്ത് കൊണ്ട് വരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് അസ്ലം, പഞ്ചായത്ത് പ്രസിഡന്റ് സി.വിജയന്, റഹീം കുട്ടി, റോയി മാത്യു, സി.സജീവന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ