''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മുസവരിക്കുന്നിലെ അദ്ധ്യാപകന്റെ കനല്‍വഴികള്‍

  • പുതിയ സംരംഭം തുടങ്ങാന്‍ ഒട്ടും അനുയോജ്യം അല്ല കേരളം എന്ന് മാത്യുവിന്റെ ജീവിതം പഠിപ്പിക്കുന്നു.

പുനലൂർ ∙ രാജ്യാന്തര നിലവാരത്തിൽ വിദ്യാഭ്യാസ സ്ഥാപനമെന്ന ലക്ഷ്യത്തോടെ  നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്യു മുസാവരിക്കുന്ന്  കയറുമ്പോൾ കനല്‍ പോലെ കത്തുന്ന ആഗ്രഹമുണ്ടായിരുന്നു. പഠിക്കാനായി പതിനൊന്നാം വയസില്‍ കുന്നിറങ്ങിയ ആ വിദ്യാര്‍ത്ഥി നാലു ദശാബ്ദങ്ങള്‍ക്കു ശേഷം അധ്യാപകനായി തിരിച്ചെത്തിയത് ഒരുപിടി നല്ല ആശയങ്ങളുമായാണ്. വിദ്യാഭ്യാസം ഒരു മനുഷ്യനെയും നല്ല അധ്യാപകനെയും  വാര്‍ത്തെടുക്കുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണു മാത്യുവിന്റെ ജീവിതം. വിദ്യാഭ്യാസത്തിന്റെ മഹത്വം സ്വജീവിതത്തിലൂടെ തിരിച്ചറിഞ്ഞതുകൊണ്ടാവണം ജെ.എന്‍.യുവില്‍ നിന്നു പിഎച്ച്ഡി നേടിയ മാത്യു സ്വന്തം നാട്ടില്‍ പുതിയ സംരംഭം തുടങ്ങിയത്. 
സ്വന്തം സമ്പാദ്യം മാത്രമെടുത്ത് ഒരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങാന്‍ ശ്രമിച്ച മാത്യുവിന് നേരിടേണ്ടി വന്നത് ചെറിയ വെല്ലുവിളിയായിരുന്നില്ല. എന്നാല്‍, കച്ചവടം മാത്രം ലക്ഷ്യമിട്ട സ്വകാര്യ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ എല്ലാ സൗകര്യങ്ങളുമുള്ള മാത്യുവിന്റെ കോളേജ് മാത്രം അവഗണിക്കപ്പെട്ടു. തൊണ്ണൂറുകളില്‍ നടപ്പാക്കപ്പെട്ട നവലിബറല്‍ നയങ്ങള്‍ക്കു ശേഷം തൊഴില്‍ കേന്ദ്രീകൃതമായ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ ലക്ഷ്യമിട്ട ഒരു പ്രൊഫസര്‍, റോള്‍മോഡലായ ഒരു അധ്യാപകന്‍, അതിലുപരി ഒരു വിദ്യാഭ്യാസ സംരംഭകന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും കഥയാണ് ഇത്.
പുനലൂര്‍ ടൗണിനു സമീപമാണ് മാത്യുവിന്റെ സ്ഥാപനം ഗ്രെയ്‌സ് ഇന്റര്‍നാഷണല്‍ അക്കാദമി സ്ഥിതിചെയ്യുന്ന മുസാവരിക്കുന്ന്. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ കുന്ന് കയറിയാല്‍ പതിമൂന്ന് ഏക്കറില്‍ വലിയ കെട്ടിടം കാണാം. റബര്‍ മരങ്ങള്‍ വെട്ടിമാറ്റി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. വിസ്തൃതമായ കോളേജ് കെട്ടിടത്തില്‍ കംപ്യൂട്ടര്‍ ലാബും ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കോളേജ് സ്ഥിതി ചെയ്യുന്ന അഞ്ചേക്കറില്‍ കളിക്കളം വരെ സജ്ജം. ഇതൊക്കെ പരിശോധിച്ചു ബോധ്യപ്പെട്ടിട്ടും, ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, കോളേജിനു പ്രവര്‍ത്തനാനുമതി നല്‍കാന്‍ സിപിഎം നിയന്ത്രണത്തിലുള്ള കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് തയ്യാറായില്ല. പാര്‍ട്ടി നയമനുസരിച്ച് സ്വാശ്രയകോളേജുകള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന കടുംപിടുത്തമാണ് സിന്‍ഡിക്കേറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സ്റ്റിയില്‍ നിന്ന് എംഫിലും പിഎച്ച്ഡിയും നേടിയ മാത്യുവിനു പതിനഞ്ചു വര്‍ഷത്തിലധികം അധ്യാപനപരിചയമുണ്ട്. അതും ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍. ബെംഗളുരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്നു അദ്ദേഹം. ഫിസാറ്റ് ബിസിനസ് സൂളിലെ മുന്‍ ഡയറക്ടറായിരുന്ന അദ്ദേഹം സമയവും പണവും മുടക്കി അമ്മയുടെ പേരില്‍, പുനലൂരില്‍ തന്നെ, സ്വപ്നപദ്ധതി തുടങ്ങാന്‍ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനം വിദ്യാഭ്യാസമാണ് ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ കാതലെന്ന തിരിച്ചറിവായിരുന്നു.
''മൂന്നു ദശാബ്ദം മുന്‍പു ഉന്നതവിദ്യാഭ്യാസത്തിനായി എനിക്കു പുറത്തുപോകേണ്ടി വന്നു. ഇന്നും ആ സാഹചര്യത്തിന് ഒരു മാറ്റവുണ്ടായിട്ടില്ല". കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസം സർവകലാശാലയുടെ മുട്ടാപ്പോക്കു ന്യായങ്ങൾക്കു മുന്നിൽ മനസ്സ് മടുത്തു നിൽക്കുകയാണ് ഈ അധ്യാപകൻ.എന്നാല്‍ അതിത്ര കഠിനമാകുമെന്നു ഡോ. പി.എ.മാത്യു കരുതിയില്ല. മൂന്നു വർഷമായി തുടരുന്ന അലച്ചിൽ ഡോ.മാത്യുവിനു നൽകിയതു കേസുകളുടെ കടലാസുകൂട്ടങ്ങൾ. വിദ്യാഭ്യാസ വിദഗ്ധൻ എന്ന നിലയിൽ പേരെടുത്ത ഒരാൾക്കു സ്വന്തം നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുകയെന്ന സ്വപ്നത്തിനു തടയിട്ടതു കേരള സർവകലാശാലയുടെ ശാഠ്യം.ഹൈക്കോടതിയിൽ അടക്കം അനുകൂല വിധി ലഭിച്ചിട്ടും സ്ഥാപനം തുടങ്ങാനാകാതെ കാത്തിരിക്കുകയാണു ഡോ.പി.എ.മാത്യു എന്ന പുനലൂരുകാരൻ. പുനലൂർ മുസാവരിക്കുന്നിൽ സ്വന്തം സ്ഥലത്ത് ഗ്രേയ്സ് ഇന്റർ നാഷനൽ അക്കാദമി എന്ന സ്ഥാപനം തുടങ്ങുക എന്ന ലക്ഷ്യവുമായി 2015 ഓഗസ്റ്റിലാണു ഡോ. മാത്യു തയാറെടുക്കുന്നത്. ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് എം.ഫിലും പി.എച്ച്.ഡിയും നേടിയിട്ടുള്ള ഡോ.മാത്യു ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്രം മേധാവി, ഹൈദരാബാദിലെ സിംബയോസിസിൽ അസോഷ്യേറ്റ് പ്രഫസർ, അങ്കമാലി ഫിസാറ്റിൽ എംബിഎ വിഭാഗം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അധ്യാപന പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ഇദ്ദേഹം സ്വന്തം നാടായ പുനലൂരിൽ റസിഡൻഷ്യൽ രീതിയിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിലാണു പാലക്കുന്നത്ത് എന്ന ഫൗണ്ടേഷന്റെ കീഴിൽ ഗ്രേയ്സ് ഇന്റർ നാഷനൽ അക്കാദമി സ്ഥാപിക്കുന്നത്. ഇതിനായി മുസാവരിക്കുന്നിൽ സ്വന്തമായുണ്ടായിരുന്ന സ്ഥലത്തെ അഞ്ചേക്കർ മാറ്റിവച്ചു. 2015 ഓഗസ്റ്റ് 20നു സ്വാശ്രയ കോളജ് തുടങ്ങുന്നതിനായി കേരള സർവകലാശാലയിൽ അപേക്ഷ സമർപ്പിച്ചു.
ബികോമിന്റെ രണ്ടു സ്ട്രീമുകളും ബിബിഎം, ബിഎ ഇക്കണോമിക്സ് എന്നീ കോഴ്സുകളും പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിലായിരുന്നു അപേക്ഷ. പരിശോധനകൾക്കു ശേഷം 2016 ജൂലൈ അഞ്ചിനു സർവകലാശാല റജിസ്ട്രാർ ലെറ്റർ ഓഫ് കൺസന്റ് നൽകി. എൻഒസി കിട്ടാത്തതിനെ തുടർന്നു ഡോ.മാത്യു ഹൈക്കോടതിയെ സമീപിച്ചു. ഓഗസ്റ്റ് അഞ്ചിന് പ്രൊവിഷനൽ അഫിലിയേഷൻ നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ എൽഡിഎഫ് സർക്കാർ ഓഗസ്റ്റ് 22നു പുതിയ സ്വാശ്രയ കോളജുകൾ അനുവദിക്കുന്നില്ല എന്ന ഉത്തരവിറക്കി.
അതിനു മുൻപേ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ഗ്രേയ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷയും ഈ ഉത്തരവു കാണിച്ചു സർവകലാശാല തള്ളി. ഇതിനെതിരെ മാത്യു ഹൈക്കോടതിയെ സമീപിച്ചു. 2016 ഡിസംബർ 21ന് ഇത്തരത്തിലുള്ള ഒരു കൂട്ടം ഹർജികൾ തീർപ്പാക്കി ഹൈക്കോടതി, സ്വാശ്രയ കോളജുകൾ അനുവദിക്കേണ്ട എന്ന സർക്കാർ തീരുമാനം നിലനിൽക്കുന്നതല്ല എന്നു വിധിച്ചു.

കോടതി നടപടികളെ തുടർന്നു സർവകലാശാല സംഘം നടത്തിയ പരിശോധനയിൽ കെട്ടിടം പണി തീർന്നില്ല,ലൈബ്രറിയില്ല, ടീച്ചർമാരില്ല തുടങ്ങിയവ കാണിച്ചു 2017 ഫെബ്രുവരിയിൽ റിപ്പോർട്ട് നൽകി. സർവകലാശാല ചൂണ്ടിക്കാട്ടിയ എല്ലാ ന്യൂനതകളും പരിഹരിച്ച് അധ്യാപകരെ നിയമിക്കുന്നത് അടക്കമുള്ള നടപടി പൂർത്തീകരിച്ചു മാത്യു വീണ്ടും മാർച്ചിൽ‌ സർവകലാശാലയ്ക്കു റിപ്പോർട്ട് നൽകി.
നടപടി എടുക്കാത്തതിനെ തുടർന്നു വീണ്ടും കോടതിയെ സമീപിച്ചു. തുടർന്നു ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷൻ കോളജിന്റെ സൗകര്യങ്ങൾ തൃപ്തികരമെന്നു 2017 ഓഗസ്റ്റിൽ റിപ്പോർട്ടും നൽകി.
സെപ്റ്റംബർ 26നു കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഡിസംബർ 31നു മുൻപായി പ്രൊവിഷനൽ അഫിലിയേഷൻ നൽകുന്നതിനു നടപടി എടുക്കണമെന്നും 2018–19 വർഷത്തിൽ അഡ്മിഷൻ ആരംഭിക്കുന്നതിനുള്ള അനുമതി നൽകണമെന്നും വിധിച്ചു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും കേസിൽ ഇടപെടുന്നില്ലെന്നും റിവ്യൂ സിംഗിൾ ബെഞ്ചിനു മുന്നിൽ നൽകണമെന്നും 2018 ജനുവരി എട്ടാം തീയതി വിധി വന്നു.
കോടതിയലക്ഷ്യത്തിനുള്ള ഹർജിയിൽ പരിഗണിക്കവേ റിവ്യൂ നൽകുമെന്നു സർവകലാശാലയുടെ വക്കീൽ അറിയിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല. ഇപ്പോൾ സർവകലാശാലയുടെ തടസ്സവാദം 2015ൽ അപേക്ഷ 2018ൽ അനുവദിക്കാനാവില്ല എന്ന സാങ്കേതികത്വം മാത്രം. ഇനിയും താമസിച്ചാൽ ഇൗ അക്കാദമിക് വർഷത്തിലും അഡ്മിഷൻ നടപടികൾ ആരംഭിക്കാനാകില്ലെന്നു ഡോ. മാത്യു പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.