''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് ആശുപത്രിയിൽ 68 കോടി ചെലവിൽ നിർമിക്കുന്ന പത്തുനില മന്ദിരത്തിന്റെ നിർമാണം തുടങ്ങി.


പുനലൂർ ∙ താലൂക്ക് ആശുപത്രിയിൽ 68 കോടി ചെലവിൽ നിർമിക്കുന്ന പത്തുനില മന്ദിരത്തിന്റെ നിർമാണം തുടങ്ങി. 1,75,000 ചതുരശ്ര അടിയിലുള്ള ബഹുനില മന്ദിരം പൂർത്തിയാവുന്നതോടെ താലൂക്ക് ആശുപത്രി മികച്ച ചികിത്സാ കേന്ദ്രമാകും. 540 ദിവസം കൊണ്ട് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഇതിനായി മൺവേലകളുടെ പൂർത്തീകരണത്തിനായി മോർ‌ച്ചറിയും കെട്ടിട ഭാഗങ്ങളും പൊളിച്ചു നീക്കി. ഇൻകലിന്റെ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു.
കരാറുകാരായ മധുര തുളസി കൺസ്ട്രക്‌ഷന്റെ ഉദ്യോഗസ്ഥരുമായും ആശുപത്രി സൂപ്രണ്ട് ഡോ. ആർ .ഷാഹിർഷയുമായും ചർച്ച നടത്തി. ഇപ്പോഴത്തെ പ്രസവവാർഡും കുട്ടികളുടെ വാർഡും മാലിന്യ സംസ്കരണ കേന്ദ്രവും പൊളിച്ചുനീക്കും. ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള ബഹുനില മന്ദിരം ഇപ്പോഴത്തെ ആശുപത്രി കെട്ടിടങ്ങൾക്കു പിൻഭാഗത്താണു നിർമിക്കുന്നത്. മന്ദിര നിർമാണത്തിനായി ആശുപത്രിയിലെ ഇതിനു മുന്നോടിയായി കാൻസർ കെയർ യൂണിറ്റിനോട് ചേർന്നുള്ള സ്ഥലത്ത് താൽക്കാലികമായി മോർച്ചറി നിർമിച്ചു ഫ്രീസറുകൾ ഇവിടേക്കു മാറ്റി.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡി (കിഫ്ബി) ൽ നിന്നു കഴിഞ്ഞ ബജറ്റിൽ അനുവദിച്ച തുക ചെലവഴിച്ചാണു ബഹുനില മന്ദിരം നിർമിക്കുന്നത്. 'കിഫ്ബി'യിൽ നിന്നുള്ള ഫണ്ട്കൊണ്ട് സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന നിർമാണ പ്രവൃത്തികളിലൊന്നാണു പുനലൂർ താലൂക്ക് ആശുപത്രിയിലേത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.