''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജില്ലയില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത നാളെ വരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


അതിന്യൂനമര്‍ദ്ദം കാരണം നാളെവരെ ജില്ലയില്‍ കനത്ത മഴയുണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തീവ്രന്യൂനമര്‍ദ്ദനം അതിന്യൂനമര്‍ദ്ദമാകുമെന്ന് ഇന്നലെ ഉച്ചയ്ക്ക് 2ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയതോടെയാണ് സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയത്.
കടലില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനൊപ്പം 3.8 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയരും. കോസ്റ്റല്‍ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊല്ലം തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസമായി കടലില്‍ പോകുന്നില്ല. ചെറുവള്ളങ്ങള്‍ കടലിലിറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉച്ചഭാഷണിയില്‍ കൂടിയുള്ള അറിയിപ്പും നിരീക്ഷണവും നടത്തുന്നുണ്ട്. അഷ്ടമുടിക്കായല്‍ ഉള്‍പ്പെടെ ജില്ലയിലെ മറ്റ് ജലാശയങ്ങളിലും വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് നിരോധനമുണ്ട്. അതിന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളില്‍ അപായ സൂചനാ ലൈറ്റുകള്‍ സ്ഥാപിച്ചു. ഗുരുതരമായ അപകട സാദ്ധ്യതയുള്ളതിനാല്‍ തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് സൂചിപ്പിക്കുന്ന സിഗ്നല്‍ നമ്പര്‍ 3 ആണ് തെളിച്ചത്. കൊല്ലം നഗരം ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാവിലെ മഴ പെയ്തെങ്കിലും സന്ധ്യവരെ ശക്തമായ മഴ ഉണ്ടായില്ല.
പ്രധാന മുന്‍കരുതലുകള്‍
ആറ് തഹസീല്‍ദാര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ കെട്ടിടങ്ങള്‍ കണ്ടെത്തി താക്കോല്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ അടിയന്തര അറ്റകുറ്റപണികള്‍ക്ക് വേണ്ടി സംഘങ്ങളെ സജ്ജമാക്കി. ജില്ലാ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിന് പുറമെ ആറ് താലൂക്ക് ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊലീസ്, ഫയര്‍ഫോഴ്സ് സേനകള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സംവിധാനം ഒരുക്കി

കൊല്ലം കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: 0474 2794002, 0474 2794004, 1077, 94476 77800.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.