''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ടീച്ചറെ പണം മാത്രം മതി ;മോഷ്ടിച്ച പേഴ്സില്‍നിന്നു കിട്ടിയ രേഖകള്‍ മോഷ്ടാവ് ഉടമയ്ക്ക് തപാല്‍വഴി അയച്ചുകൊടുത്തു


അഞ്ചല്‍ : മോഷ്ടിച്ച പേഴ്സില്‍നിന്നു കിട്ടിയ രേഖകള്‍ മോഷ്ടാവ് ഉടമയ്ക്ക് തപാല്‍വഴി അയച്ചുകൊടുത്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് അഞ്ചലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ പാലമുക്ക് സ്വദേശിയായ അധ്യാപികയുടെ ബാഗിലുണ്ടായിരുന്ന പേഴ്സ് മോഷണംപോയത്.
പേഴ്സില്‍ 30,000 രൂപ, എ.ടി.എം. കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളുണ്ടായിരുന്നു. ബാങ്കില്‍നിന്നെടുത്ത പണം ചെറിയ പേഴ്സില്‍െ വച്ച്‌ വാനിറ്റി ബാഗിനുള്ളില്‍ വെച്ച ശേഷമാണ് ബസില്‍ കയറിയത്. അമ്പലംകുന്നില്‍ ബസിറങ്ങി ചെറിയ പേഴ്സ് നോക്കിയപ്പോഴാണ് പണവും മറ്റ് പ്രധാന രേഖകളും സൂക്ഷിച്ചിരുന്ന പേഴ്സ് മോഷണം പോയതറിയുന്നത്. അഞ്ചല്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരുവിവരവും കിട്ടിയില്ല. വാട്സാപ്പിലും ഫെയ്സ് ബുക്കിലും മോഷണവിവരം നല്‍കിയിരുന്നു.
ഇതിനിടെ ബുധനാഴ്ച ഉച്ചയ്ക്ക് അധ്യാപികയ്ക്കു കിട്ടിയ തപാല്‍ കവര്‍ തുറന്നുനോക്കിയപ്പോള്‍ നഷ്ടപ്പെട്ട കാര്‍ഡുകളും മറ്റ് രേഖകളും ഉണ്ടായിരുന്നു. പണം മാത്രമില്ല. കവറിനു പുറത്തെ സീല്‍ വ്യക്തമല്ലാത്തതിനാല്‍ എവിടെനിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് അറിയാന്‍ കഴിഞ്ഞില്ല. അഞ്ചുരൂപയുടെ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച കവറിലാണ് രേഖകള്‍ വീട്ടിലെത്തിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.