''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം കല്ലുംകടവ് പുതിയ പാലം അപകടത്തില്‍

പത്തനാപുരം: ദിവസേന ആയിരങ്ങള്‍ യാത്രചെയ്യുന്ന പുനലൂര്‍ - മൂവാറ്റുപുഴ പ്രധാനപാതയിലെ കല്ലുംകടവ് പുതിയ പാലം അപകടത്തില്‍. പാലത്തിന്റെ മദ്ധ്യഭാഗം അകന്ന് മാറി വലിയകുഴി രൂപപ്പെട്ടതാണ് യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വഴിയാത്രക്കാരന്റെ കാല്‍ ഈ കുഴിയില്‍ അകപ്പെട്ടിരുന്നു. ഏറെ പണിപ്പെട്ടാണ് ഇയാളെ രക്ഷിച്ചത്.
ഇരുചക്ര വാഹനങ്ങള്‍ക്കും കുഴി ഉയര്‍ത്തുന്ന അപകട ഭീഷണി വളരെ വലുതാണ്. ഏനാത്ത് പാലം തകര്‍ച്ച നേരിട്ടപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ പാലങ്ങളിലും പരിശോധന നടത്താന്‍ മന്ത്രി ജി.സുധാകരന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലുംകടവ് പുതിയ പാലത്തില്‍ നടത്തിയ പരിശോധനകളില്‍ ബലക്ഷയം ഉദ്യോഗസ്ഥര്‍ക്ക് ബോദ്ധ്യപ്പെട്ടു. തുടര്‍ന്ന് പുനലൂര്‍ ബ്രിഡ്ജ് സെക്ഷന്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എസ്റ്റിമേറ്റ് തയാറാക്കിയിരുന്നെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.
പാലത്തിലെ ഇരുമ്ബ് ദണ്ഡുകള്‍ തുരുമ്ബിച്ചതാണ് മറ്റൊരു പ്രശ്നം. പാലത്തിന് മൂന്ന് ജോയിന്റുകളാണ് ഉള്ളത്. ഇത് മൂന്നും അകന്ന സ്ഥിതിയിലാണ്. ദേശീയപാത നിലവാരത്തില്‍ റോഡ് പണിയുന്നതിനായി കെ.എസ്.ടി.പിയില്‍ കരാര്‍ നല്‍കി വര്‍ഷങ്ങളായെങ്കിലും ഇതും എങ്ങുമെത്തിയിട്ടില്ല. നിര്‍മ്മാണം നടക്കുമ്ബോള്‍ കരാര്‍ ഉള്‍പ്പെട്ട റോഡിലെ പാലങ്ങളും അറ്റകുറ്റപ്പണി നടത്തുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു ഇതാണ് ഇപ്പോള്‍ തുലാസിലായത്. ശബരിമല തീര്‍ത്ഥാടകരും അന്തര്‍സംസ്ഥാന ചരക്ക് വാഹനങ്ങളുമടക്കം കടന്നുപോകുന്ന പുതിയ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും നിലനിര്‍ത്തണമെന്നും പഴയപാലം പൊളിച്ച്‌ പുതിയത് നിര്‍മ്മിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ശബരിമല തീര്‍ത്ഥാടകരടക്കം നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് പാലംവഴി കടന്നുപോകുന്നത്. അപകടാവസ്ഥയിലുള്ള പാലത്തിലൂടെ സഞ്ചരിക്കുന്ന ജനങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കണം. അടിയന്തരമായി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം.
സാജൂഖാന്‍ (പൊതുപ്രവര്‍ത്തകന്‍ )

നിലവിലെ പാലം അറ്റകുറ്റപ്പണി നടത്തി നിലനിറുത്തുകയും പഴയ പാലം പൊളിച്ച്‌ നീക്കി പകരം പാലം നിര്‍മ്മിച്ച്‌ ഇവിടെ വണ്‍വേ സംവിധാനം ഒരുക്കിയാല്‍ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയും.
കെ.എസ്.ഭാമ, ( പൊതുമരാമത്ത് അസി.എന്‍ജിനിയര്‍ ).
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.