''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ ചെങ്കോട്ട ഗേജ്മാറ്റത്തിന്റെ ഭാഗമായി കലയനാട് ഹാൾട്ട് സ്റ്റേഷൻ സ്ഥാപിക്കാത്തതിൽ പ്രതിഷേധം


പുനലൂർ: പുനലൂർ ചെങ്കോട്ട ഗേജ്മാറ്റത്തിന്റെ ഭാഗമായി കലയനാട് ഹാൾട്ട് സ്റ്റേഷൻ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കർമ സമിതി രൂപീകരിച്ച് പ്രതിഷേധത്തിനൊരുങ്ങുന്നു. ഈ ആവശ്യമുന്നയിച്ച് കൊല്ലം, മാവേലിക്കര എംപിമാരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഗേജ്മാറ്റം അന്തിമഘട്ടത്തിലാണ്. അടുത്ത മാസം ട്രെയിനോട്ടം തുടങ്ങും. എന്നിട്ടും ഹാൾട്ട് സ്റ്റേഷൻ അനുമതി സംബന്ധിച്ച് റെയിൽവേ മിണ്ടുന്നില്ല.
ഹാൾട്ട് സ്റ്റേഷൻ അനുവദിക്കാൻ അനുയോജ്യമായ സ്ഥലമാണു കലയനാട് . ഇവിടുന്ന് കൂത്തനാടി ഭാഗത്തേക്കു വളവില്ലാത്ത റെയിൽപാതയുമുണ്ട്. പുനലൂർ, ഇടമൺ റെയിൽവേ സ്റ്റേഷനുകൾ തമ്മിൽ എട്ടുകിലോമീറ്ററാണു ദൂരം. കലയനാടും സമീപത്തെ നിരവധി സ്ഥലങ്ങളിലുമുള്ളവർക്കു ട്രെയിൻ യാത്രയ്ക്ക് ഇടമണിനെയോ പുനലൂരിനെയോ ആശ്രയിക്കണം. ഇതിനായി കിലോമീറ്ററുകൾ അധികം സഞ്ചരിക്കണം. മീറ്റർഗേജ് ട്രെയിൻ സർവീസ് ഉള്ളപ്പോഴേ കലയനാട് ഹാൾട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യമുണ്ടായിരുന്നു.
ഹാൾട്ട് സ്റ്റേഷനു വേണ്ടി കക്ഷിരാഷ്ട്രീയഭേദമെന്യേ നാട്ടുകാർ സംഘടിച്ച് പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. ഭീമ ഹർജി തയാറാക്കി നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് റെയിൽവേ മന്ത്രാലയത്തിനും റെയിൽവേ അധികൃതർക്കും സമർപ്പിക്കുവാനാണു തീരുമാനം. ഇതിനായി സമരസമിതി രൂപീകരണ യോഗത്തിൽ കൗൺസിലർ കെ.എ.ലത്തീഫ്, എസ്. രാജേന്ദ്രൻ നായർ, എ.പ്രകാശ്, ജയശീലൻ, ഡി.ദിനേശൻ എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.