
പുനലൂർ:കൊല്ലം – തിരുമംഗലം ദേശീയ പാതയിൽ വാഹനയാത്രികരുടെ സുരക്ഷയ്ക്ക് അധികൃതർ വില കൽപ്പിക്കാത്തതു കാരണം ഈ പാതയിൽ അപകടങ്ങൾ വർധിക്കുകയാണ്. ടാറിങ്ങിന് ഇരുവശവുമുള്ള കുഴികളിൽ വീണ് ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും ടാറിങ്ങിന്റെ വശത്തു കോൺക്രീറ്റ് ചെയ്യുന്നതിനോ ടൈൽ പാകുന്നതിനോ നടപടിയായിട്ടില്ല.
കഴിഞ്ഞ ദിവസം കലയനാട് വലിയ വളവിൽ ടാറിങ്ങിന്റെ വശത്തെ കുഴിയിൽ ചാടിയ ചരക്കുലോറി മൺതിട്ടയിൽ ഇടിച്ചുനിന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവിടെ 12 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മേലേ പ്ലാച്ചേരി ജംക്ഷനിലും സമാനമായ അപകടം ഉണ്ടായിട്ടുണ്ട്. ഈ പാതയിൽ ഇനിയും ക്രാഷ് ബാരിയർ സ്ഥാപിക്കാനുള്ള അപകടമേഖലകൾ ഉണ്ട്.
ദേശീയപാത നിലവാരത്തിലുള്ള വെളിച്ച സംവിധാനവും ഏർപ്പെടുത്തണം. സംസ്ഥാനാന്തര പാതയായ ഇവിടെ നിരവധി വാഹനങ്ങളാണു ദിനംപ്രതി തമിഴ്നാട്ടിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നത്. അടിയന്തരമായി ഈ പാതയിൽ വാഹനയാത്ര സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ