''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാട്ടാനക്കൂട്ടങ്ങൾ ദാഹജലത്തിനായി കാടിറങ്ങി കല്ലടയാറ്റിൻ തീരത്തേക്ക് ജനം ആശങ്കയില്‍


കുളത്തൂപ്പുഴ ∙ വനാന്തർഭാഗങ്ങളിൽ ദാഹജലം കിട്ടാക്കനി. കാട്ടാനക്കൂട്ടങ്ങൾ ഒരിറ്റു വെള്ളത്തിനായി കാടിറങ്ങി കല്ലടയാറ്റിൻ തീരത്തേക്ക്. ശംഖിലി, ചോഴിയക്കോട് വനാന്തരഭാഗങ്ങളിൽ നിന്നു കാട്ടാനകൾ മിൽപ്പാലം കല്ലടയാർ തീരങ്ങൾ ലക്ഷ്യമിട്ടാണ് എത്തിത്തുടങ്ങിയത്. വരൾച്ചയിൽ നീർച്ചാലായി മാറിയ കല്ലടയാറ്റിലെ മണൽതിട്ടകളിൽ തങ്ങിനിൽക്കുന്ന വെള്ളം കാട്ടാനകൾക്കു മതിയാകുന്നില്ല. മണൽ വന്നടിഞ്ഞു നികന്നതോടെ മിൽപ്പാലത്ത് ഉൾപ്പെടെ കല്ലടയാറ്റിൽ വെള്ളം കെട്ടിനിൽക്കാത്തതാണു ദുരിതമായത്.
ശംഖിലി ആറും കല്ലടയാറും ഉൾപ്പെടുന്ന വനമേഖലകളിൽ കുടിനീർ ക്ഷാമത്തിനു വനങ്ങളിൽ വനംവകുപ്പ് കുളങ്ങൾ നിർമിച്ചിട്ടുമില്ല. കുളത്തൂപ്പുഴ റേഞ്ചിൽ ഏഴു കുളങ്ങൾ നിർമിച്ചതാകട്ടെ മൈലമൂട്ടിലും മടത്തറയിലും. കല്ലടയാറ്റിലെ ജലക്ഷാമം കാട്ടുമൃഗങ്ങളെ പോലും ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തിൽ ശംഖിലി വനമേഖലകളിലും കുളങ്ങൾ അനിവാര്യമായി. കാട്ടാനകൾ കൂട്ടത്തോടെ കല്ലടയാറ്റിൻ തീരങ്ങളിൽ തമ്പടിക്കുന്നതു കാഴ്ചയും അതുപോലെ ഭീതിയും ആകുന്നു. കാട്ടാനകൾ ആറു കടന്ന് എത്തി കൃഷിയിടങ്ങൾ നശിപ്പിക്കുമെന്ന ആശങ്കയിലാണു നാട്ടുകാർ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.