''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാലങ്ങളുടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍ഥ്യ​ത്തി​ലേ​ക്ക്.


കൊട്ടാരക്കര: ഏ​റെ ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍ഥ്യ​ത്തി​ലേ​ക്ക്. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം മേ​യ് ആ​ദ്യ വാ​രം ന​ട​ക്കും.
ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്താ​ണ് കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍ഥ്യ​ത്തോ​ടെ അ​ടു​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം നി​ര്‍​മാ​ണം ആ​രം​ഭി​ച്ച മ​റ്റ് താ​ലൂ​ക്കി​ലെ എ​ല്ലാം സി​വി​ല്‍ സ്റ്റേഷ​നു​ക​ള്‍ എ​ല്ലാം പ്ര​വ​ര്‍​ത്ത​നം സ​ജ്ജ​മാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ത​ന്നെ ക​ഴി​ഞ്ഞു. എട്ടുവ​ര്‍​ഷം മു​മ്പാണ് ഈ ​മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.
അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന്ദ​നാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. നി​ര്‍​മാ​ണം ആ​രം​ഭി​ച്ച്‌ ഏ​റെ വൈ​കാ​തെ ത​ന്നെ പ്ര​തി​സ​ന്ധി​ക​ളും ഉ​ട​ലെ​ടു​ത്തു. മ​ന്ത്രി​സ​ഭ മാ​റി വ​ന്ന​തോ​ടെ ചെ​യ്ത് ജോ​ലി​യു​ടെ വ​ന്‍ തു​ക​യ്ക്കു​ള്ള ബി​ല്ലു​ക​ള്‍ മാ​റി​കി​ട്ടു​ന്നി​ല്ല എ​ന്ന പ​രാ​തി​യോ​ടെ ക​രാ​റു​കാ​ര​ന്‍ പ​ണി നി​ര്‍​ത്തി​വ​ച്ചു.
ഇ​ത് പ​രി​ഹ​രി​ച്ചു വ​ന്ന​തോ​ടെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല വ​ര്‍​ദ്ധി​ച്ച​തി​നാ​ല്‍ എ​സ്റ്റി​മേ​റ്റ് തു​ക വ​ര്‍​ധിപ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​രാ​റു​കാ​ര​ന്‍ രം​ഗ​ത്തെ​ത്തി. അ​ധി​കൃ​ത​ര്‍ ഇ​ത് നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​രാ​റു​കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​ണ്ടാ​യി. ഈ ​കാ​ല​യ​ള​വു​ക​ളി​ലെ​ല്ലാം നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ മു​ട​ങ്ങി​കി​ട​ന്നു.
ഒ​ടു​വി​ല്‍ അ​യി​ഷാ ​പോ​റ്റി എം​.എ​ല്‍.​എ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടേ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ളെ തു​ട​ര്‍​ന്നാ​ണ് നി​ര്‍മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​നഃ​രാ​രം​ഭി​ച്ച​ത്. ദേ​ശീ​യപാ​ത​യോ​ട് ചേ​ര്‍​ന്ന് നാല് നി​ല​ക​ളി​ലാ​യി​ട്ടാ​ണ് മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​വു​ക. ലി​ഫ്റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് നി​ര്‍​മാ​ണം.
ജ​ല​ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കുന്ന​തോ​ടെ ന​ഗ​ര​ത്തി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത​റി​കി​ട​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ എ​ല്ലാം ഒ​രു കു​ട​കീ​ഴി​ലാ​കും. നൂ​റി​ല​ധി​കം സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ള്‍ ഭീ​മ​മാ​യ വാ​ട​ക ന​ല്‍​കി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്.
മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍ഥ്യ​മാ​കു​ന്ന​തോ​ടെ വാ​ട​ക ഇ​ന​ത്തി​ല്‍ മാ​സംതോ​റും ന​ല്‍​കി​വ​രു​ന്ന ല​ക്ഷ​ക​ണ​ക്കി​ന് രു​പ പൊ​തു ഖ​ജ​നാ​വി​ന് ലാ​ഭി​ക്കാ​ന്‍ ക​ഴി​യും. ആ​ദ്യ ര​ണ്ട് നി​ല​ക​ളാ​ണ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​ന്ന​ത്. താ​ലൂ​ക്കാ​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ പ​ത്തോ​ളം ഓ​ഫീ​സു​ക​ള്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞാ​ല്‍ ഉ​ട​നെ മ​റ്റ് ര​ണ്ടു നി​ല​ക​ളും ഓ​ഫീ​സു​ക​ള്‍​ക്കാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് അ​ഡ്വ.​അ​യി​ഷാ​പോ​റ്റി എം.​എ​ല്‍.​എ അ​റി​യി​ച്ചു. മേ​യ് 1 മു​ത​ല്‍ 31 വ​രെ​യാ​ണ് വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ക. ഇ​തി​നാ​യി ജി​ല്ല​യി​ല്‍ എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സൗ​ക​ര്യാ​ര്‍​ത്ഥം ആ​യി​രി​ക്കും ഉ​ത്ഘാ​ട​ന തീ​യ​തി നി​ശ്ച​യി​ക്കു​ക. അ​തി​നു​മു​ന്പേ ഫ​യ​ലു​ക​ളും, ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.