''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊട്ടാരക്കര നഗരസഭയ്ക്ക് 47 കോടി രൂപയുടെ ബഡ്‌ജറ്റ്


കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയില്‍ 2018-19സാമ്ബത്തിക വ‌ര്‍ഷത്തെ ബഡ്ജറ്റ് വൈസ് ചെയര്‍മാന്‍ സി.മുകേഷ് അവതരിപ്പിച്ചു. 46,84,47,761 രൂപ വരവും 33,90,27,245 രൂപ ചെലവും 12, 94,20,516 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നടക്കും.
നഗരവികസനത്തിന് ബഡ്ജറ്റില്‍ മുന്തിയ പരിഗണന നല്‍കും. അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കും. സമ്ബൂര്‍ണ്ണ പാര്‍പ്പിട പദ്ധതി നടപ്പാക്കും. ഭവന രഹിതരായ 404 പേര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കും. ഭവന നിര്‍മ്മാണ പദ്ധതിക്കായി 17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരസഭാ സമുച്ചയ നിര്‍മ്മാണത്തിനായി 7 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ സുരക്ഷക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി താലൂക്കാശുപത്രിയില്‍ പ്രത്യേക സ്പെഷ്യാലിറ്റി യൂണിറ്റുകള്‍ ആരംഭിക്കും. അമ്ബലപ്പുറം ഹെല്‍ത്ത് സെന്ററിനെ അര്‍ബണ്‍ പി.എച്ച്‌.എസി ആക്കി ഉയര്‍ത്തും. വയോജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി നഗരസഭാ പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി 20 സെന്ററുകള്‍ ആരംഭിക്കും. ഇതിനായി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സംയോജിത കൃഷി രീതി പ്രോത്സാഹിപ്പിക്കും. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതികള്‍ക്കു രൂപം നല്‍കും. തരിശുഭൂമി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് 24 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
നഗരസഭാ പരിധിയില്‍ ആധുനിക ശ്മശാനം, അറവുശാല എന്നിവ ആരംഭിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് 48 ലക്ഷം രൂപ വകയിരുത്തി. കൊട്ടാരക്കര പബ്ളിക് മാര്‍ക്കറ്റ് നവീകരണത്തിന് 10 കോടി രൂപ നീക്കിവച്ചു. ഫിഷറീസ് വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ ഹൈടെക് മാര്‍ക്കറ്റാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ബി. ശ്യാമളഅമ്മ അദ്ധ്യക്ഷത വഹിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.