''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുടിവെള്ള കിയോസ്‌കുകൾ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറി


പുനലൂർ: വേനലിൽ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിക്കുന്നതിനും ഇതിൽകൂടി കുടിവെള്ള വിതരണം നടത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറി. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങി. പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ, ഏരൂർ, അലയമൺ, കരവാളൂർ, അഞ്ചൽ, കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളിലും പുനലൂർ നഗരസഭയിലെ പരിധിയിലുമായി ആകെ 79 കിയോസ്‌കുകളുടെ പണി പൂർത്തീകരിച്ചിട്ടുണ്ട്. കിയോസ്‌കുകളുടെ ചുമതല മുനിസിപ്പൽ/ പഞ്ചായത്ത് സെക്രട്ടറിമാർക്കു നൽകിയതായി തഹസിൽദാർ പി.ഗിരീഷ്‌കുമാർ അറിയിച്ചു.
കിയോസ്കുകൾ സ്ഥാപിച്ചിരിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ പേര്, സ്ഥലങ്ങൾ എന്നിവ ചുവടെ: പുനലൂർ നഗരസഭ - (പുനലൂർ വില്ലേജ്), ആരംപുന്ന, അഷ്ടമംഗലം, ചെമ്മന്തൂർ, കോളജ് വാർഡ്, കലുങ്കുംമുകൾ, കല്ലുമല, കാഞ്ഞിരമല, കേളങ്കാവ്, കോമളംകുന്ന്, മണിയാർ, പരവട്ടം, പത്തേക്കർ, ശാസ്താംകോണം (വാളക്കോട് വില്ലേജ്) കലയനാട്, തൊണ്ടിയോട്, ഗ്രേസിംഗ് ബ്ലോക്ക്, പണിക്കർ മുക്ക്, പത്തുപറ, പാപ്പന്നൂർ, ഐക്കരക്കോണം. ഇടമുളയ്ക്കൽ പഞ്ചായത്ത് (ഇടമുളയ്ക്കൽ വില്ലേജ്) കിഴാറ്റൂർ, പള്ളിക്കുന്നിൻപുറം, ആനപ്പുഴയ്ക്കൽ, വേലൻകോണം, (അറയ്ക്കൽ വില്ലേജ്) മലമേൽ, പുന്നങ്കോട്.
ഏരൂർ ഗ്രാമപഞ്ചായത്ത് (ഏരൂർ വില്ലേജ്) ഏരൂർ ജിഎൽപിഎസ് ജംക്​ഷൻ, പത്തടി മുകൾ, പാണയം ജിഎൽപിഎസ്, മുതലാറ്റ് അങ്കണവാടി, വരിക്കോലിൽ മേവിള, (ആയിരനല്ലൂർ വില്ലേജ്) വിളക്കുപാറ, പറങ്കിമാംമുകൾ ജംക്​ഷൻ. അലയമൺ ഗ്രാമപഞ്ചായത്ത് (അലയമൺ വില്ലേജ്) കണ്ണങ്കോട്, മനോരമ ജംക്‌ഷൻ, വട്ടക്കുഴി റോഡ്, കരുകോൺ ഏല, കുറവൻതേരി, ചൊവ്വണ്ണൂർ (ചണ്ണപ്പേട്ട വില്ലേജ്) ആനകുളം, ചേറാട്ടുകുഴി. കരവാളൂർ പഞ്ചായത്ത് (കരവാളൂർ വില്ലേജ്) കാക്കരുവിള, വട്ടക്കൈത, ഉണ്ണിക്കുന്ന്, നീലാമ്മാൾ, കല്ലുവിള, നെടുമല, അയണിക്കോട്, വെഞ്ചേമ്പ്. അഞ്ചൽ ഗ്രാമപഞ്ചായത്ത് (അഞ്ചൽ വില്ലേജ്) മൈലാട്ടുകോണം, ലക്ഷംവീട്, അരീപ്ലാച്ചി ജംക്​ഷൻ, വടമൺ ക്ഷേത്രം, ഉച്ചിക്കോട് (ആർച്ചൽ), കലുങ്ക് ജംക്​ഷൻ (അഗസ്ത്യക്കോട്), ഉച്ചിക്കോട് ജംക്​ഷൻ, ഏറം, കൊച്ചുകുരുവിക്കോണം.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് (കുളത്തൂപ്പുഴ വില്ലേജ്) കൂവക്കാട്, ഇഎംഎസ് കോളനി, കെഎൽഡി ബോർഡിനു സമീപം, 57 ഏക്കർ, ടിവി സെന്റിനു സമീപം, ആറിനു കിഴക്ക് - അങ്കണവാടിക്കു സമീപം, തിങ്കൾകരിക്കം വില്ലേജ്, പോസ്‌റ്റ് ഓഫിസ് ജംക്​ഷൻ കടമാൻകോട്, സാം നഗർ, മേലേമുക്ക്, എംആർ കുന്നിനു സമീപം - 11-ാം മൈൽ, വടക്കേ ചെറുകര (ചന്ദനക്കാവ്). തെന്മല ഗ്രാമപഞ്ചായത്ത് (തെന്മല വില്ലേജ്) ഒറ്റക്കൽ വായനശാലയ്ക്കു സമീപം, ഉറുകുന്ന് - നേതാജി, (ഇടമൺ വില്ലേജ്) ചിറ്റാലംകോട്, അണ്ടൂർപച്ച, കോപ്പാറ ഭാഗം, അബ്രോസ്മുക്ക്, തേവർകുന്ന്, തണ്ണിവളവ്. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് (ആര്യങ്കാവ് വില്ലേജ്) അമ്പനാട് കിഴക്ക് - അറണ്ടൽ, അമ്പനാട് പടിഞ്ഞാറ്, അമ്പനാട് മിഡിൽ, പാലരുവി - ഇടപ്പാളയം (ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ), ഇടപ്പാളയം, പൂന്തോട്ടം, നെടുമ്പാറ, അച്ചൻകോവിൽ - പടിഞ്ഞാറെ പുറമ്പോക്ക്, അച്ചൻകോവിൽ, കുഴിഭാഗം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.