''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വട്ടപ്പട കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജലവിതരണം മുടങ്ങി; കോളനി നിവാസികള്‍ ദുരിതത്തില്‍


പുനലൂര്‍: വട്ടപ്പട കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജലവിതരണം മുടങ്ങിയതോടെ പ്ലാച്ചേരി വാര്‍ഡിലെ വട്ടപ്പട ഹരിജന്‍ കോളനി നിവാസികള്‍ ദുരിതത്തില്‍. ജലവിതരണത്തിന് ബദല്‍ സംവിധാനങ്ങള്‍ ഇല്ലാതായതോടെ ഒരു കിലോമീറ്ററോളം അകലെയുള്ള കല്ലടയാറ്റില്‍ നിന്ന് തലച്ചുമടായി വേണം ഇവിടേക്ക് വെള്ളമെത്തിക്കാന്‍.
കോളനിയിലെ നാല്‍പ്പതോളം കുടുംബങ്ങളാണ് രൂക്ഷമായ ജലക്ഷാമത്തിന് നടുവില്‍ നട്ടംതിരിയുന്നത്. 2015ല്‍ പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടായ17ലക്ഷം രൂപ ചെലവഴിച്ചാണ് വട്ടപ്പട കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ഇതിനായി ടാങ്കും പമ്ബ് ഹൗസും നിര്‍മ്മിച്ചിരുന്നു. പ്രതിമാസം ഒരു കുടുംബം 50 രൂപ എന്ന കണക്കില്‍ പദ്ധയുടെ വൈദ്യുതി ബില്ലും ജനങ്ങളായിരുന്നു അടച്ചിരുന്നത്. ഈപ ദ്ധതിയാണ് കഴിഞ്ഞ അഞ്ച് മാസമായി പ്രവര്‍ത്തന രഹിതമായത്. പമ്ബ് ഹൗസിലെ മോട്ടോര്‍ തകരാറാണ് ജലവിതരണം തടസപ്പെടാനുള്ള കാരണം.
ഇതോടെയാണ് സ്വന്തമായി കിണര്‍ ഇല്ലാത്ത കോളനിവാസികള്‍ ദുരിതത്തിലായത്. ഇതിനിടെ ഗുണഭോക്താക്കാളില്‍ ഭൂരിഭാഗവും വൈദ്യുതി ബില്‍ അടയ്ക്കാതെ വന്നതും തിരിച്ചടിയായി. കുടിശിക തുകയായ 68,000 രൂപ നഗരസഭ അടച്ച്‌ തീര്‍ത്തെങ്കിലും മോട്ടോറിന്റെ തകരാര്‍ പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. തകരാറിലായ മോട്ടോര്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും പ്രദേശത്തെ കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്നുമാണ് കോളനി നിവാസികള്‍ ആവശ്യപ്പെടുന്നത്.

പദ്ധതിയില്‍ നിലവില്‍ 17000 രൂപയുടെ വൈദ്യുതി ബില്‍ കുടിശികയുണ്ട്. ഈ തുക ഗുണഭോക്താക്കള്‍ അടച്ച്‌ തീര്‍ത്താല്‍ പുതിയ മോട്ടോര്‍ വാങ്ങി ജലവിതരണം പുനരാരംഭിക്കും. ഇവിടെ 1.36 ലക്ഷം രൂപ ചെലവഴിച്ച്‌ പുതിയ ഹൗസ് കണക്ഷന്‍ നല്‍കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. പദ്ധതി പ്രദേശത്തെ മോട്ടോര്‍ തകരാറിലായതോടെ ഇതും നിലച്ചു.
എസ്.സനല്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.