''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴ വനം വകുപ്പിന്റെ വനശ്രീ മണൽ വിതരണം സി.പി.എം – സി.പി.ഐ പോര്


കുളത്തൂപ്പുഴ: വനം വകുപ്പിന്റെ വനശ്രീ കേന്ദ്രത്തിൽ മണൽ വിതരണം തുടങ്ങാത്തതിനെ ചൊല്ലിയുള്ള സി.പി.എം – സി.പി.ഐ പോരിനു പുതിയ മാനം. സി.പി.എം ഇടപെട്ട് ധനകാര്യ വകുപ്പിൽ നിന്ന് അനുമതി നേടിയിട്ടും വനം വകുപ്പ് മണൽ വിലയിൽ ഉത്തരവ് ഇറക്കാത്തതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നു സി.പി.എം ആരോപണം. 19നു ധനമന്ത്രി തോമസ് ഐസക്ക് മണൽ വില സംബന്ധിച്ച് ഉത്തരവ് ഇറക്കിയ വിവരം യഥാസമയം വനം വകുപ്പിനെ അറിയിച്ചിട്ടും വനം വകുപ്പിന്റെ ഉത്തരവിലെ കാലതാമസം എന്തിനെന്നാണു സി.പി.എമ്മിന്റെ ചോദ്യം.
മണൽ ലോഡ് ഒന്നിനു വനം വകുപ്പ് നിശ്ചയിച്ചത് 28,450 രൂപയാണ്. മന്ത്രി കെ.രാജുവിന്റെ ഇടപെടലിൽ വനം വകുപ്പ് മണൽ വില കുറച്ച് പുനർനിശ്ചയിച്ചാണ് അനുമതിക്കായി ഫയൽ ധനവകുപ്പിനു കൈമാറിയത്. സി.പി.എം മണൽ വിഷയത്തിൽ 19 മുതൽ റിലേ നിരാഹാര സമരം തുടങ്ങിയതോടെ ധനകാര്യ വകുപ്പിനെ പഴിചാരിയായിരുന്നു സി.പി.ഐയുടെ പ്രതിരോധം.
മണൽ ലോഡിന് 22,225 രൂപയാക്കി പുനർനിശ്ചയിച്ചാണു ധനകാര്യ വകുപ്പ് അനുമതി നൽകിയതെന്നും ബി.പി.എല്ലുകാർക്ക് ഇത് 12,250 രൂപയ്ക്കു നൽകാൻ അനുമതി നൽകിയിട്ടുണ്ടെന്നുമാണു സി.പി.എം നേതൃത്വത്തിന്റെ വാദം. സി.പി.എം സമരം തുടങ്ങിയെന്ന ഒറ്റ കാര്യമാണു മണൽകേന്ദ്രം തുറക്കുന്നതിനു വനം വകുപ്പ് കാലതാമസം വരുത്തുന്നതെന്നാണ് ആരോപണം. ധനകാര്യ വകുപ്പിനെ പഴിചാരിയവർ വനശ്രീയുടെ പ്രവർത്തനത്തിനു തന്നെ തുരങ്കം വയ്ക്കുന്നത് അംഗീകരിക്കത്തക്കതല്ലെന്നു സിപിഎം നേതൃത്വം വ്യക്തമാക്കി. നടപടി വൈകുമെന്നതിൽ ആശങ്കയുണ്ടെന്നും സമരം ശക്തമാക്കാനാണു തീരുമാനമെന്നും അറിയിച്ചു.
കല്ലടയാറിന്റെ ചോഴിയക്കോട് കടവുകളിൽ നിന്ന് 1,800 സ്ക്വയർ മീറ്റർ മണലാണു വനസംരക്ഷണ സമിതി തൊഴിലാളികൾ മുഖേന വാരി വനശ്രീ കേന്ദ്രത്തിൽ എത്തിച്ചത്.കഴിഞ്ഞ ഓണക്കാലത്തു തൊഴിലാളികൾക്കു തൊഴിൽ നൽകാമെന്നു പറഞ്ഞായിരുന്നു ദ്രുതഗതിയിലുള്ള മണൽവാരൽ.
10 മാസമായി മണൽ തൊഴിലാളികൾക്കു തൊഴിലില്ല.
യഥാസമയം മണൽ വാരാത്തതു കാരണം കല്ലടയാറ്റിൽ മണൽ വന്നടിഞ്ഞു നികരുകയാണ്. ജലദൗർലഭ്യം രൂക്ഷം.
18,000 സ്ക്വയർ മീറ്റർ മണലാണ് ഇനി വാരിമാറ്റാൻ ശേഷിക്കുന്നത്. ജനുവരി മുതൽ മേയ് വരെയാണ് ഇതിനുള്ള സമയം. ഇക്കുറിയും പ്രതിസന്ധികൾ കാരണം മതിയായ അളവിൽ മണൽവാരൽ നടക്കില്ല.
സർക്കാർ ഖജനാവിനു കോടികളുടെ നഷ്ടം. പുറമെ കെട്ടിട നിർമാണ മേഖലയ്ക്കും അനുബന്ധ മേഖലകൾക്കും പാറപ്പൊടി തന്നെ ശരണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.