''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പൈതൃകമായി സംരക്ഷിക്കേണ്ട കുളത്തൂപ്പുഴ മില്‍പ്പാലത്തിന് അവഗണന മാത്രം


കുളത്തൂപ്പുഴ: നാടിന്റെ പൈതൃകമായി സംരക്ഷിക്കേണ്ട കുളത്തൂപ്പുഴ മില്‍പ്പാലം അവഗണനയുടെ നടുവില്‍ നട്ടംതിരിയുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച പാലമാണ് തകര്‍ച്ചയുടെ നടുവിലായത്. പാലത്തിന്റെ അവസ്ഥ ദിനതോറും ശോച്യാവസ്ഥയിലായിട്ടും വനംവകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.
കുളത്തൂപ്പുഴ വനം റേഞ്ചിലെ മൈലമൂട് സെക്ഷനില്‍ കുളത്തൂപ്പുഴ ആറിന് കുറുകേയാണ് പാലം സ്ഥിതി ചെയ്യുന്നത്. ആറ്റിലെ കൂറ്റന്‍ പാറകളില്‍ തൂണാകൃതിയില്‍ കൊത്തി ഒരുക്കി ഇവയില്‍ കാട്ടു കമ്ബുകള്‍ പാകിയാണ് പാലത്തിന്റെ നിര്‍മ്മാണം. ശംങ്കിലി, നാങ്കച്ചി വനാന്തരങ്ങളില്‍ നിന്ന് വന വിഭവങ്ങളും ഈറയും മുളയും ശേഖരിക്കുന്നതിനായിരുന്നു പാലം നിര്‍മ്മിച്ചത്. എന്നാല്‍ പേപ്പര്‍ മില്ലുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ പാലത്തിന്റെ നാശവും തുടങ്ങി.
ഇതോടെ മാത്രക്കരിക്കം, ഡാലികരിക്കം, വട്ടകരിക്കം നിവാസികളുടെ ഏക യാത്രാമാര്‍ഗമാണ് ഇല്ലാതായത്.1992ലെ മലവെള്ള പാച്ചിലിലാണ് പാലത്തിന് പൂര്‍ണമായും കേടുപാട് സംഭവിച്ചത്. മില്‍പ്പാലം, ചോഴിയക്കോട് കടവുകളില്‍ നിന്ന് മണല്‍ ശേഖരിച്ച്‌ കുളത്തൂപ്പുഴയിലെ കലവറയിലേക്ക് എത്തിക്കുന്നതിന് വനം വകുപ്പ് പാലം അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും ക്രമേണ ഇതും നിലച്ചു.
ഇതോടെ പുഴയുടെ മറുകരയില്‍ ഉള്ളവരാണ് ഏറെ കഷ്ടത്തിലായത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ മറുകരയെത്തനാന്‍ പുഴ നീന്തി കടക്കേണ്ട അവസ്ഥയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നും അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ജനങ്ങള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.