
കുളത്തൂപ്പുഴ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റവര്‍ക്ക് സഹായഹസ്തവുമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനിഅമ്മ. ബൈക്ക് യാത്രികന് കുളത്തൂപ്പുഴ ഗണപതിയമ്ബലം പുത്തന്‍ മഠത്തില്‍ പ്രസന്നന് പോറ്റിയുടെ മകന് ശിവപ്രസാദ്(കണ്ണന് 22), ഓട്ടോറിക്ഷാ ഡ്രൈവര്‍ അഞ്ചല്‍ നെടിയറ തോട്ടത്തില്‍ വീട്ടില്‍ സനില്‍കുമാര്‍ എന്നിവരെയാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്.
ഇന്നലെ രാവിലെ 11ന് പതിനൊന്നാം മൈയില്‍ ജംഗ്ഷന് സമീപത്തെ വലിയ വളവിലായിരുന്നു അപകടം. നാട്ടുകാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കെ അതുവഴിയെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ കണ്ണനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ