''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സംഘട്ടനത്തില്‍ പരിക്കേറ്റ് മരിച്ച ലിനി(24)ന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍


പത്തനാപുരം: സംഘട്ടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചസംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തലവൂര്‍ അരിങ്ങട പാറവിള കോളനിയില്‍ മേലേവിള വീട്ടില്‍ കുഞ്ഞുമോന്‍ സൗദാമിനി ദമ്പതിമാരുടെ മകന്‍ ലിനി(24)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
വിളക്കുടി ആരംപുന്ന സ്വദേശികളായ ശ്രീജിത്ത് വിലാസത്തില്‍ ശ്രീജിത്ത് (19), സുധീഷ് ഭവനില്‍ സുനില്‍ (24), സുധീഷ് ഭവനില്‍ സുധീഷ് (28) എന്നിവരാണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍പേരെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കുടുംബകാര്യം സംസാരിക്കാനായി ലിനിനെ വിളിച്ചുവരുത്തി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നരിക്കല്‍ ജങ്ഷനുസമീപം റോഡില്‍ പരിക്കേറ്റുകിടന്ന ലിനിനെ കുന്നിക്കോട് പോലീസ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസാണ് വിവരം ബന്ധുക്കളെ വീട്ടിലെത്തി അറിയിച്ചത്. പിറ്റേദിവസം പ്രശ്നമില്ലെന്നും പറഞ്ഞ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. വീട്ടിലെത്തിയപ്പോള്‍ കലശലായ വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് വീട്ടുകാര്‍ ലിനിനെ തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു.
നില ഗുരുതരമാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലിനിന്‍ മരിച്ചു. സംഘംചേര്‍ന്നുള്ള മര്‍ദനമേറ്റാണ് മരിച്ചതെന്ന വീട്ടുകാരുടെ സംശയത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശേധന നടത്തി. മര്‍ദ്ദനമേറ്റുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടും ആദ്യം പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.
സംഭവം വിവാദമായതോടെ പോലീസ് രണ്ടുദിവസം കഴിഞ്ഞശേഷമാണ് കൊലപാതകത്തിന് കേസ് എടുത്തത്. ആദ്യം ചികിത്സിച്ച ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആക്ഷേപവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പോലീസ് വിദഗ്ധചികിത്സക്കായി ശ്രമിച്ചില്ലെന്ന ആരോപണവും ശക്തമാണ്. സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. ദലിത് സമുദായക്കാരും നിര്‍ധനരുമാണ് ലിനിന്റെ കുടുംബം. വീടിന്റെ ആകെയുള്ള പ്രതീക്ഷയാണ് ലിനിന്റെ മരണത്തോടെ നഷ്ടമായത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.