''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ള്ളി​മു​ക്ക് - ക​മു​കും​ചേ​രി- മു​ക്ക​ട​വ് പാ​ത​യി​ലെ മാക്കുളം പാലം നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാകും


പ​ത്ത​നാ​പു​രം:​ പ​ള്ളി​മു​ക്ക് - ക​മു​കും​ചേ​രി- മു​ക്ക​ട​വ് പാ​ത​യി​ലെ മാ​ക്കു​ളം പാ​ലം നി​ര്‍​മ്മാ​ണം റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്നു.​ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് മു​പ്പ​തി​നാ​ണ് പാ​ലം പ​ണി​ക്ക് ശി​ല​യി​ട്ട​ത്.​പ​ത്ത് മാ​സ​ത്തി​നു​ള്ളി​ല്‍ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ക​രാ​റു​കാ​ര​ന് സ​മ​യ പ​രി​ധി ന​ല്‍​കി​യി​രു​ന്ന​ത്.​പ​ത്ത് മാ​സ​ത്തി​നു​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വു​മു​ണ്ടാ​യി.
പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ന്‍ സ​മ​യ കാ​ലാ​വ​ധി​ക്ക് മു​ന്‍​പ് തീ​ര്‍​ക്ക​ണ​മെ​ന്ന വാ​ശി​യി​ല്‍ പ​ണി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച്‌ വ​രി​ക​യാ​ണ്. ഏ​പ്രി​ല്‍ അ​വ​സാ​ന​ത്തോ​ടെ റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്ര​ധാ​ന കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മ്മാ​ണ​വും അ​പ്രോ​ച്ച്‌ റോ​ഡി​ന്‍റെ മ​ണ്ണ് നി​റ​യ്ക്ക​ലും തോ​ട്ടി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നാ​യു​ള്ള പ​ടി​ക​ളു​ടെ പ​ണി​ക​ളും മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.​
പ​ത്ത​നാ​പു​രം എം.എല്‍.എ ​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ര​ണ്ട് കോ​ടി അ​റു​പ​ത്തി​ര​ണ്ട് ല​ക്ഷ​ത്തി മു​പ്പ​ത്തി ര​ണ്ടാ​യി​രം രൂ​പ അ​നു​വ​ദി​ച്ചാ​ണ് പാ​ലം പ​ണി ന​ട​ക്കു​ന്ന​ത്. എ​ലി​ക്കാ​ട്ടൂ​ര്‍,ചി​റ്റാ​ശ്ശേ​രി , ക​മു​കും​ചേ​രി,മാ​ക്കു​ളം,ചെ​ന്നി​ല​മ​ണ്‍ നി​വാ​സി​ക​ള്‍​ക്ക് പ​ത്ത​നാ​പു​ര​ത്ത് എ​ത്തു​ന്ന​തി​നു​ള്ള പ്ര​ധാ​ന പാ​ത​യി​ലാ​ണ് പാ​ലം പ​ണി ന​ട​ക്കു​ന്ന​ത്.
ബ്രി​ട്ടീ​ഷു​കാ​രു​ടെ ഭ​ര​ണ​കാ​ല​ത്ത് 1930-ല്‍ ​പ​ണി​ത പാ​ലം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് ന​ശി​ച്ച​തും വീ​തി കു​റ​വും കാ​ര​ണം നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് പു​തി​യ പാ​ല​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്.
ഇ​തു​വ​ഴി കെ.എ​സ്‌.ആ​ര്‍.​ടി.​സി അ​ട​ക്കം പ​ത്തോ​ളം ബ​സു​ക​ള്‍ സ​ര്‍​വീസ് ന​ട​ത്തി​യി​രു​ന്നു. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സപ്പെ​ട്ട​തോ​ടെ സ്കൂ​ള്‍,കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ള​ട​ക്കം യാ​ത്ര​ക്കാ‌​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ടി.​പാ​ലം യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​ന്ന​തോ​ടെ ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും.
ആ​ധു​നി​ക യ​ന്ത്രസാ​മ​ഗ്രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്കം അ​ന്‍​പ​തി​ല​ധി​കം പേ​ര്‍ നി​ത്യേ​ന രാ​ത്രി​യെ​ന്നോ , പ​ക​ലെ​ന്നോ​യി​ല്ലാ​തെ പ​ണി​യെ​ടു​ത്താ​ണ് പാ​ലം പ​ണി വേ​ഗ​ത്തി​ലാ​ക്കി​യ​ത്. കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍ എം.​എ​ല്‍.എ ഇ​തി​നോ​ട​കം പ​ത്തി​ല​ധി​കം പ്രാ​വ​ശ്യം പാ​ലം പ​ണി​യു​ടെ സ്ഥി​തി ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ ജ​ല​ജ.​ഒ, അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ ഭാ​മ കെ.​എ​സ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച്‌ വ​രു​ന്ന​ത്.​
പാ​ലം പ​ണി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലും പു​തി​യ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ഘോ​ഷ​മാ​ക്കാ​നു​മു​ള്ള ത​യാ​റെ​ടു​പ്പി​ലു​മാ​ണ് നാ​ട്ടു​കാ​ര്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.