''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മരണം മുന്നില്‍ക്കണ്ട് ദമ്പതികള്‍ മരക്കൊമ്പില്‍18 മണിക്കൂര്‍ കഴിച്ചുകൂട്ടി


പത്തനാപുരം: ജീവിതത്തിനും മരണത്തിനുമിടയില്‍ ആദിവാസി ദമ്പതികള്‍ കഴിച്ചുകൂട്ടിയത് 18 മണിക്കൂര്‍. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വെള്ളംതെറ്റി ആദിവാസി കോളനിയിലെ ദമ്പതികളായ സുന്ദരേശനും (30) ഭാര്യ രമ്യയും (22).
വനംവകുപ്പില്‍ താത്കാലിക വാച്ചര്‍മാരാണ് ഇരുവരും. വെള്ളംതെറ്റിക്കും മുള്ളുമലയ്ക്കും ഇടയില്‍ വനത്തില്‍ കുടില്‍കെട്ടി ഫയര്‍ലൈന്‍ തെളിക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞദിവസം വൈകിട്ട് അഞ്ച് മണിയോടെ ജോലികഴിഞ്ഞെത്തുമ്പോള്‍ കാട്ടാനക്കൂട്ടം ഷെഡ് തകര്‍ക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ആനക്കൂട്ടം ഇവര്‍ക്കുനേരെ തിരിഞ്ഞു. പ്രണരക്ഷാര്‍ത്ഥം ഇരുവരും ഓടി മരത്തില്‍ കയറി. കാട്ടാനക്കൂട്ടവും അവിടെതന്നെ നിലയുറപ്പിച്ചു.
കൈയില്‍ മൊബൈല്‍ ഫോണുണ്ടായിരുന്നതിനാല്‍ സുന്ദരേശന്‍ ബന്ധുക്കളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. രാത്രിയില്‍ അവരെത്തി തിരച്ചില്‍ നടത്തിയെങ്കിലും ദമ്പതികളെ കണ്ടെത്താനായില്ല. രാവിലെ പത്ത് മണിയോടെ വീണ്ടും വനപാലകരെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരത്തിന് മുകളില്‍ കണ്ടെത്തിയത്. നഷ്ടപ്പെട്ടെന്നു കരുതിയ ജീവന്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് സുന്ദരേശനും രമ്യയും.വനമേഖലയോട് ചേര്‍ന്ന ജനവാസകേന്ദ്രങ്ങളില്‍ കാട്ടുമൃഗശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.