''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജോലിത്തട്ടിപ്പ്;മസ്കറ്റില്‍ അകപ്പെട്ടവരെ തിരികെ എത്തിക്കണമെന്ന് ആവശ്യം


പുനലൂര്‍: ജോലിയും ശമ്പളവും വാഗ്ദാനം നല്‍കി മസ്കറ്റിലെത്തിച്ച ആറ് യുവാക്കളെ നാട്ടിലെത്തിക്കാന്‍ സഹായം നല്‍കണമെന്ന് കുടുംബാംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആലപ്പുഴ സ്വദേശി വിനീഷ് കുമാര്‍, പത്തനംതിട്ട സ്വദേശി വിനീഷ്, കൊല്ലം ശാസ്താംകോണം സ്വദേശികളായ വൈശാഖന്‍, ജയന്‍ മോനി, പുനലൂര്‍ സ്വദേശി ഷിജോ ഡിക്സണ്‍ എന്നിവരാണ് മസ്കറ്റില്‍ അകപ്പെട്ടിരിക്കുന്നത്.
ഡിസംബറില്‍ മസ്കറ്റിലെത്തിയ യുവാക്കള്‍ക്ക് 150 റിയാല്‍ ശമ്പളവും ഭക്ഷണവും താമസവും സൗജന്യവുമാണെന്നാണ് ഇവരില്‍ നിന്ന് പണം വാങ്ങിയ ശാസ്താംകോണം സ്വദേശി പറഞ്ഞിരുന്നത്. എന്നാല്‍ വിദേശത്തെത്തിയ ഇവര്‍ക്ക് നൂറു റിയാല്‍ ശമ്പളം മാത്രമാണ് അറബി നല്‍കാന്‍ തയ്യാറായത്. മറ്റു മാര്‍ഗമില്ലാതെ ജോലിയില്‍ പ്രവേശിച്ച ഇവര്‍ക്ക് മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വന്നിട്ടും ശമ്പളം നല്‍കാന്‍ അറബി തയ്യാറായില്ലെന്നും കുടുംബാംഗങ്ങള്‍ പരാതിപ്പെടുന്നു. എട്ടു മണിക്കൂര്‍ ജോലിയും രണ്ടു മണിക്കൂര്‍ ഓവര്‍ടൈമും ശമ്പളവും എന്നായിരുന്നു പണം വാങ്ങിയവര്‍ ഇവരെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ അടിമപ്പണിക്കൊപ്പം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കുടുസു മുറിയിലാണ് ഇവര്‍ താമസിക്കുന്നത്. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചു വച്ചിരിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനോ പുറത്തിറങ്ങാനോ കഴിയാത്ത സാഹചര്യത്തിലാണിവര്‍. ഇപ്പോള്‍ ജോലിയും നഷ്ടപ്പെട്ട നിലയിലാണെന്ന് ഇവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ എം.ജഗദമ്മ, എം.വിജേഷ്, എ.തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.