''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭാ ഓഫിസിലെ സേവനങ്ങൾ ഗ്രീൻ വൊളന്റിയർമാരുടെ സാക്ഷ്യപത്രം നിർബന്ധമാക്കും


പുനലൂർ:നഗരസഭാ ഓഫിസിലെ സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ഗ്രീൻ വൊളന്റിയർമാരുടെ സാക്ഷ്യപത്രം നിർബന്ധമാക്കുമെന്നും ഡിസ്‌പോസിബിൾ ഫ്രീ പ്രവർത്തനങ്ങൾ കർശനമാക്കുമെന്നും നഗരസഭാ ചെയർമാൻ എം.എ.രാജഗോപാൽ. മലിനജലം പൊതുസ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കിവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനു മുന്നോടിയായി ദ്രവ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ കെട്ടിട സമുച്ചയങ്ങളിൽ പ്ലാന്റ് സ്ഥാപിക്കും. പുനലൂർ നഗരസഭ സീറോ വേസ്റ്റ് ആക്കുന്നതിനുള്ള വിപുലമായ പദ്ധതിക്ക് പണം വകയിരുത്തിയിട്ടുണ്ട്. പ്ലാച്ചേരിയിലെ മെറ്റീരിയൽ റിക്കവറി സെന്റർ നിർമാണം പൂർത്തിയാക്കും.
ഇവിടെ കെട്ടിടം നിർമിച്ചു നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ഓഫിസ് പ്രവർത്തനം ആരംഭിക്കും. ഗ്രീൻ വൊളന്റിയർമാരുടെ പ്രവർത്തനങ്ങൾ തുടരും. ജൈവമാലിന്യ സംസ്‌കരണത്തിനായി വീടുകളിലും സ്ഥാപനങ്ങളിലും കമ്പോസ്റ്റ് പിറ്റുകൾ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നിർമിക്കും. വിവിധ സ്ഥലങ്ങളിൽ എയ്‌റോബിക് ബിന്നുകൾ സ്ഥാപിക്കും. ഏഴുനില ഷോപ്പിങ് കോംപ്ലക്‌സ്, വെട്ടിപ്പുഴ ഷോപ്പിങ് കോംപ്ലക്‌സ്, ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സ്, ശ്രീരാമവർമപുരം മാർക്കറ്റ് എന്നിവിടങ്ങളിലാണ് ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുക. ഗുണമേൻമയുള്ള വിഷരഹിതമായ നിത്യോപയോഗ സാധനങ്ങൾ കുടുംബശ്രീ സംരംഭങ്ങൾ വഴി ഉൽപാദിപ്പിച്ച് വീട്ടുപടിക്കൽ എത്തിക്കുന്ന (ഹോം ഡെലിവറി) പദ്ധതി നടപ്പാക്കാൻ ഉദ്ദേശ്യമുണ്ടെന്നും രാജഗോപാൽ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.