''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നിലം നികത്തല്‍ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു


അഞ്ചല്‍:കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നെല്‍വയലുകള്‍ നികത്തുന്നതിന്റെ ഭാഗമായി നെല്‍വയലുകളുടെ ഘടന മാറ്റുന്നതിനെതിരെ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. കൊല്ലം സബ് കലക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി. അഞ്ചല്‍ അറക്കല്‍ വില്ലേജില്‍ എം.സി റോഡിനോട് ചേര്‍ന്നുള്ള രണ്ടേക്കറോളം വരുന്ന നെല്‍വയല്‍ നികത്തുന്നതിന്റെ ഭാഗമായി വയലുകളുടെ രൂപഘടനയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി വയല്‍ നികത്താന്‍ ശ്രമിച്ച രണ്ട് ഹിറ്റാച്ചി വാഹനങ്ങള്‍ റവന്യൂ വകുപ്പ് അഞ്ചല്‍ പോലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തു. തണ്ണീര്‍ത്തട നീര്‍ത്തട നിരോധന നിയമപ്രകാരം സ്ഥലമുടമക്കെതിരെയും വാഹന ഉടമക്കെതിരെയും റവന്യു വകുപ്പ് നടപടിയെടുത്തു.
പുനലൂര്‍ താലൂക്കിന്റെ വിവിധ വില്ലേജുകളില്‍ നിലം നികത്തലും നെല്‍വയലുകളുടെ രൂപഘടനക്കു മാറ്റം വരുത്തലും വ്യാപകമായി നടന്നുവരികയായിരുന്നു. പല സ്ഥലങ്ങളിലും പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരും സംഘടിക്കുകയും നിരവധി പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് സബ്കലക്ടര്‍ക്ക് നേരിട്ടു നല്‍കിയ പരാതിയിലാണ് റവന്യൂ വകുപ്പ് നടപടിക്കു തയാറായത്. ജലസ്രോതസുകള്‍ ഇല്ലാതാക്കുന്ന തരത്തിലേക്കാണ് ഹിറ്റാച്ചി ഉപയോഗിച്ച്‌ നെല്‍വയലുകളുടെ രൂപഘടന ഇല്ലാതാക്കാനുള്ള ശ്രമമാണു നടത്തിയതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ പുനലൂര്‍ ഇളമ്പലില്‍ നിലം നികത്തി വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടും റെവന്യൂ വകുപ്പ് ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.