''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചതായി പരാതി


പത്തനാപുരം: പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ വീട് ആക്രമിച്ചതായി പരാതി. പട്ടാഴി ആറാട്ടുപുഴയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. കോളേജ് യൂണിറ്റ് സെക്രട്ടറി അക്ഷയ്, പ്രസിഡന്റ് വിബിന്‍ എന്നിവരുടെ വീടാണ് ആക്രമിച്ചത്. ഇവരുടെ മാതാപിതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. വീടിനും വാഹനത്തിനും അക്രമികള്‍ കേടുപാട് വരുത്തി. മാരകായുധങ്ങളുമായി ബൈക്കില്‍ എത്തിയ സംഘം കീഴൂട്ട് വീട്ടില്‍ കെ.വൈ.ബാബുവിന്റെ വീട്ടിലാണ് ആദ്യം ആക്രമണം നടത്തിയത്. വീടിന്റെ കതക് ചവിട്ടിപൊളിച്ച സംഘം ജനല്‍ച്ചിലുകളും വീട്ടുപകരണങ്ങളും തകര്‍ത്തു.
തുടര്‍ന്ന് മരുതമണ്‍ ഭാഗം കൊറ്റിയോട് വീട്ടില്‍ അനില്‍കുമാറിന്റെ വീട്ടിലെത്തിയ സംഘം ഇയാളെയും ഭാര്യ ഉഷയെയും മര്‍ദിച്ചു. പരിക്കേറ്റ ഇരുവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്, എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത വന്‍ പൊലീസ് സംഘം പട്ടാഴിയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്.
ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പട്ടാഴി പഞ്ചായത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തി. തുടര്‍ന്ന് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ചൊവ്വാഴ്ച സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്ന എസ്.എഫ്.ഐ, എ.ബി.വി.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്നാണ് കരുതുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.