''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പഴയ കെട്ടിടത്തിന്റെ ഭാഗം പൊളിച്ചു മാറ്റുന്നതിനിടെ കോൺക്രീറ്റ് തൂൺ വീണു തൊഴിലാളി മരിച്ചു


ആയൂർ: സ്വകാര്യ ആശുപത്രിയോടു ചേർന്നുള്ള പഴയ കെട്ടിടത്തിന്റെ ഭാഗം പൊളിച്ചു മാറ്റുന്നതിനിടെ കോൺക്രീറ്റ് തൂൺ വീണു തൊഴിലാളി മലപ്പേരൂർ പാറവിള വീട്ടിൽ മഹേഷ് (26) മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സാരമായി പരുക്കേറ്റ മഹേഷിനെ വെഞ്ഞാറമ്മൂട് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സമയത്ത് പരിസരത്ത് ആളുകൾ കുറവായിരുന്നതിനാൽ മഹേഷ് പത്തു മിനിറ്റോളം കോൺക്രീറ്റിനടിയിൽ കുടുങ്ങി. കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെ നിലവിളി കേട്ടു പരിസരവാസികളും നാട്ടുകാരും എത്തി പണിപ്പെട്ടു കോൺക്രീറ്റ് ഉയർത്തിയാണു മഹേഷിനെ പുറത്തെടുത്തത്. അഞ്ചൽ റോഡിലുള്ള സ്വകാര്യ ആശുപത്രിയുടെ വാട്ടർടാങ്ക് സ്ഥാപിച്ചിരുന്ന ഭാഗം പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പൊളിച്ചു മാറ്റുന്നതിനിടെ തൂൺ ഉൾപ്പെടെയുള്ള കോൺക്രീറ്റ് ഭാഗം അപ്രതീക്ഷിതമായി താഴേക്കു വീഴുകയായിരുന്നു. ഓടി മാറാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തകർന്ന തൂണും കോൺക്രീറ്റിന്റെ ഒരു ഭാഗവും മഹേഷിന്റെ മുകളിൽ പതിച്ചു. അപകട സമയത്ത് മറ്റു തൊഴിലാളികളും ഉണ്ടായിരുന്നെങ്കിലും അവർ സുരക്ഷിതമായ സ്ഥലത്തായിരുന്നു. ചടയമംഗലം പൊലീസ് കേസെടുത്തു. സംസ്കാരം നടത്തി. എട്ടു മാസം മുൻപായിരുന്നു മഹേഷിന്റെ വിവാഹം. ഭാര്യ: ആതിര.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.