''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പേവിഷ പ്രതിരോധ മരുന്നില്ല പുനലൂർ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ വലയുന്നു


പുനലൂർ: പേവിഷ പ്രതിരോധ മരുന്നില്ലാത്തതു പുനലൂർ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളെ വലയ്ക്കുന്നു. 24 മണിക്കൂറും ലഭ്യമാകത്തക്ക നിലയിൽ ഇവിടെ പ്രതിരോധ മരുന്നു ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആശുപത്രിയിൽ നിത്യേന നിരവധിപേർ പട്ടികടിയേറ്റു ചികിത്സയ്ക്ക് എത്താറുണ്ട്. പത്തനാപുരം, പുനലൂർ താലൂക്കിലുള്ളവരാണു മുഖ്യമായും ഇവിടെയെത്തുന്നത്.
ഇന്നലെ പുലർച്ചെ പത്തനാപുരത്തെ കുണ്ടയം, മഞ്ചള്ളൂർ, പിടവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി പേപ്പട്ടിയുടെ കടിയേറ്റ് നിരവധി ആളുകൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു.എന്നാൽ പ്രതിരോധ മരുന്നില്ലെന്നു പറഞ്ഞ് ഇവരെ മറ്റ് ആശുപത്രികളിലേക്കു വിടുകയായിരുന്നു. വളർത്തു മൃഗങ്ങൾക്കു പുറമെ വന്യമൃഗങ്ങളുടെ ആക്രമണമേറ്റും ഇവിടെ ചികിത്സയ്ക്ക് ആളുകൾ എത്താറുണ്ട്.
ഇവർക്ക് പ്രാഥമികമായി ടിടി എടുത്തശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ്, ജില്ല ആശുപത്രി എന്നിവിടങ്ങളിലേക്കു പറഞ്ഞുവിടുകയാണ്. പേപ്പട്ടികടിയേൽക്കുകയാണെങ്കിൽ നാലു പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. മൂന്നും നാലും ദിവസം ഇടവിട്ട് രാവിലെ കുത്തിവയ്പ്പ് എടുക്കേണ്ടിവരും. ഈ ദിവസങ്ങളിലെല്ലാം മെഡിക്കൽ കോളജിലോ ജില്ല ആശുപത്രിയിലോ പോകേണ്ടിയും വരുന്നതു വലിയ സാമ്പത്തിക ബാധ്യത രോഗികൾക്ക് ഉണ്ടാക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.