''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രവാസി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ.ഐ.വൈ.എഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍


പുനലൂര്‍/തിരുവനന്തപുരം: പുനലൂരില്‍ പ്രവാസി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ.ഐ.വൈ.എഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എ.ഐ.വൈ.എഫ് കൊടിനാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്നും സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വര്‍ക്ക് ഷോപ്പ് നിര്‍മിക്കാനാകാത്ത സാഹചര്യത്തിലായിരുന്നു ആത്മഹത്യ.
എ.ഐ.വൈ.എഫ് നോക്കുകൂലി ആവശ്യപ്പെട്ടതാണ് മരണത്തിന് കാരണമാക്കിയെന്ന ആരോപണത്തിനെതിരെ സംഘടനകള്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവരായാല്‍ മതിയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഒരു സംഘടനയുടെയും നോക്കുകൂലി അനുവദിക്കില്ല. ട്രേഡ് യൂണിയനുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചില്ല. സി.പി.ഐ മന്ത്രിമാരായ വി.എസ് സുനില്‍കുമാറും കെ.രാജുവുമാണ് പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കിയത്.
മസ്കറ്റില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ നാട്ടിലെത്തിയ ശേഷം വര്‍ക്ക് ഷോപ്പ് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വിളക്കുടി പഞ്ചായത്തിലെ ഇളമ്പലില്‍ സ്ഥലം കണ്ടെത്തുകയും നിര്‍മാണം ആരംഭിക്കുകകയും ചെയ്തു. എന്നാല്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. വയല്‍ ആയതിനാല്‍ നിര്‍മാണപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് കാട്ടി കൊടി നാട്ടുകയായിരുന്നു.
ഇതില്‍ മനംനൊന്താണ് സുഗതന്‍ തൂങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എ.ഐ.വൈ. എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പുനലൂരില്‍ കെട്ടിട നിര്‍മാണം നടന്നത് വയലില്‍ ആയിരുന്നെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷികളും തുടക്കത്തില്‍ അതിന് എതിരായിരുന്നെന്നും കെ.രാജു കൂട്ടിച്ചേര്‍ത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.