
പുനലൂര്‍: പ്രവാസിയായ വര്‍ക്ക്ഷോപ്പ് ഉടമ ഐക്കരക്കോണം സ്വദേശി സുഗതന് ആത്മഹത്യ ചെയ്യാനുണ്ടായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് വിനോദ്കുമാര്‍, സെക്രട്ടറി ജഗത്ജീവന്‍ ലാലി എന്നിവര്‍ അറിയിച്ചു.
എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് അടക്കമുളള പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയ പൊലീസ് നടപടി അന്വേഷിക്കുക, പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന് ഉദ്ഘാടനം ചെയ്യും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ