''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രവാസി സുഗതന്റെ ആത്മഹത്യ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍


പുനലൂര്‍: പുനലൂര്‍ ഐക്കരക്കോണം സ്വദേശി പ്രവാസി സുഗതന്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ സംബന്ധിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുനലൂര്‍ ഡിവൈ.എസ്.പി.ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
20 വര്‍ഷം മുമ്പ് നികത്തിയ സ്ഥലത്താണ് സുഗതന്‍ വര്‍ക്ക്ഷോപ്പ് പണി ആരംഭിച്ചത്. ഇതിനെതിരെ കൊടികുത്തി തടസം സൃഷ്ടിച്ചതില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഇതിന് ഉത്തരവാദകളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുകയും ഇതുസംബന്ധിച്ച ഗൂഢാലോചന പുറത്തുകൊണ്ടു വരികയും ചെയ്യാനാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് എം.പി.പറഞ്ഞു.


ടി.ബി.ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ ഡി.വൈ.എസ്.പി ഓഫീസിന് മുന്നില്‍ പുനലൂര്‍ സി.ഐ ബിനുവര്‍ഗ്ഗീസിന്‍െറ നേതൃത്വത്തില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.കെ. സോമശേഖരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.യു. രാധാകൃഷ്ണന്‍, പുനലൂര്‍ മധു, എം. നാസര്‍ഖാന്‍, ടി. പത്മനാഭന്‍, രഘുനാഥന്‍, സതീഷ്, ലീലാമണി, സുശീലാദേവി തുടങ്ങിയവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.ബി. വിജയകുമാര്‍, ലിജു ആലുവിള, ഡോ. ബി. രാധാകൃഷ്ണന്‍, ജി. ത്യാഗരാജന്‍, ബാബു ആചാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ത്രീകള്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മരിച്ച സുഗതന്റെ വീട്ടിലെത്തിയ അടൂര്‍ പ്രകാശ് എം.എല്‍.എ ഭാര്യ സരസമ്മയെയും മക്കളെയും ആശ്വസിപ്പിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.