''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്ര​വാ​സി സുഗതന്റെ ആ​ത്മ​ഹ​ത്യ; കേ​ര​ള​ത്തി​ന്‍റെ യ​ശ​സിന് ക​ള​ങ്കം കു​മ്മ​നം


പു​ന​ലൂ​ര്‍:​ പ്ര​വാ​സി​ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഇ​ട​യാ​യ സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ന്‍റെ യ​ശ​സിന് ക​ള​ങ്കം ചാ​ര്‍​ത്തി​യ സം​ഭ​വ​മെ​ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഇ​ന്നലെ ​ആ​ത്മ​ഹ​ത്യ ചെ​യ്ത പ്ര​വാ​സി സു​ഗ​ത​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​നാ​ട്ടി​ല്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്ത് ജീ​വി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ള്ള​തെ​ന്ന് ഈ ​സം​ഭ​വ​ത്തി​ലൂ​ടെ തെ​ളി​യു​ന്ന​ത്.​ സ​ര്‍​ക്കാ​രി​ന്‍റെ ന​യ​വൈ​ക​ല്യം മൂ​ലം കേ​ര​ള​ത്തി​ല്‍ നി​ക്ഷേ​പ​വും തൊ​ഴി​ല്‍ സം​ര​ഭ​വും തു​ട​ങ്ങാ​ന്‍ കഴിയില്ല.
പാട്ട കാലാവധി കഴിഞ്ഞിട്ടും കോർപ്പറേറ്റുകൾ കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമിയിൽ കൊടി കുത്താൻ സി.പി.ഐ നേതാക്കൾ ചങ്കൂറ്റം കാണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.സി.പി.ഐ ഭീഷണിയെ തുടർന്ന് പുനലൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


പാട്ട കാലവധി കഴിഞ്ഞ അഞ്ചര ലക്ഷം ഹെക്ടർ തോട്ട ഭൂമിയാണ് ഇപ്പോഴും വൻകിട കമ്പനികൾ കൈവശം വച്ചിരിക്കുന്നത്. അത് തിരിച്ച് പിടിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. എന്നാൽ സർക്കാരിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടികൾ കൈക്കൂലിക്ക് വേണ്ടി ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് ചെറുകിട സംരഭകരെ ചൂഷണം ചെയ്യുകയാണ്. ഇത് സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല. സുഗതന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. ലോക കേരള സഭ നടത്തി പ്രവാസികളെ കേരളത്തിൽ നിക്ഷേപം നടത്താൻ സ്വാഗതം ചെയ്ത മുഖ്യമന്ത്രിക്കും സുഗതന്റെ ആത്മഹത്യയിൽ ഉത്തരം പറയുവാനുള്ള ധാർമിക ബാധ്യതയുണ്ട്.


സി.പി.ഐ നേതാക്കളുടെ നാളുകൾ നീണ്ട പീഡനത്തിന് ശേഷം ജീവിതം വഴിമുട്ടിയാണ് സുഗതൻ ഇത്തരത്തിൽ ഒരു കടുംകൈ ചെയ്തത്. ഒന്നോ രണ്ടോ പേരെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പോലീസ് പിന്തിരിയണം. ഗൂഡാലോചനയിൽ ഉൾപ്പെടെ പങ്കാളികളായവരെപ്പറ്റിയും അന്വേഷണം നടത്താൻ പോലീസ് തയ്യാറാകണം. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എജൻസികളും നോർക്ക പോലുള്ള സംവിധാനങ്ങളും ഇതേ പറ്റി സമഗ്ര അന്വേഷണം നടത്താൻ തയ്യാറാകണം. ഇപ്പോൾ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ല. ഡി.ജി.പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക കുറ്റാന്വേഷണ സംഘം രൂപീകരിച്ച് കാര്യക്ഷമവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറകണമെന്നും കുമ്മനം പറഞ്ഞു.ലക്ഷക്കണക്കിന് വരുന്ന പ്രവാസികളും സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരും ഈ വിഷയത്തിലെ സർക്കാർ നടപടികൾ ഉറ്റ് നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, സംസ്ഥാന ഉപാദ്ധ്യക്ഷ ബി.രാധാമണി, ജില്ലാ സെക്രട്ടറി ആയൂർ മുരളി, മണ്ഡലം പ്രസിഡന്റുമാരായ വിളക്കുടി ചന്ദ്രൻ, ഉമേഷ് ബാബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.