''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്ര​വാ​സി​ക​ള്‍​ക്കാ​യി പു​തി​യ വാ​യ്പാ പ​ദ്ധ​തി ഇ​ന്നു മു​ത​ല്‍ സം​സ്ഥാ​ന​ത്ത് തു​ട​ങ്ങും: മ​ന്ത്രി


പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക റൂ​ട്ട്​സു​മാ​യി ചേ​ര്‍​ന്ന് 20 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ന​ല്‍​കു​ന്ന പ​ദ്ധ​തി ഇ​ന്നു മു​ത​ല്‍ സം​സ്ഥാ​ന​ത്ത് തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി എ. ​കെ. ബാ​ല​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ കൊ​ല്ലം ജി​ല്ലാ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന് ശി​ല​യി​ടു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​വാ​സ ജീ​വി​തം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍​ക്ക് പ​ര​മാ​വ​ധി വാ​യ്പ​യാ​യി ന​ല്‍​കു​ന്ന 20 ല​ക്ഷം രൂ​പ​യ്ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ സ​ബ്​സ്ഡി ന​ല്‍​കും. 17 ല​ക്ഷം രൂ​പ​യ്ക്ക് 6 മു​ത​ല്‍ എ​ട്ടു ശ​ത​മാ​നം വ​രെ പ​ലി​ശ ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും.
ഓ​രോ സി.​ഡി.​എ​സ് നും ​ഗ്യാ​ര​ന്റി ഇ​ല്ലാ​തെ ത​ന്നെ ഒ​രു കോ​ടി രൂ​പ വീ​ത​മാ​ണ് വാ​യ്പ ന​ല്‍​കു​ന്ന​ത്. അ​യ​ല്‍​ക്കൂ​ട്ടം ഓ​രോ​ന്നി​നും 10 ല​ക്ഷം രൂ​പ​വ​രെ ല​ഭ്യ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​തു​വ​ഴി ഉ​ണ്ടാ​വു​ക.കു​ടും​ബ​ശ്രീ​യു​ടെ സാമ്പ​ത്തി​ക ഭ​ദ്ര​ത ല​ക്ഷ്യ​മാ​ക്കി മൈ​ക്രോ ഫി​നാ​ന്‍​സി​ലൂ​ടെ 245 കോ​ടി രൂ​പ ഇ​തി​ന​കം ന​ല്‍​കാ​നാ​യി. 1,80,000 വ​നി​ത​ക​ള്‍​ക്ക് ര​ണ്ട​ര മു​ത​ല്‍ മൂ​ന്ന് ശ​ത​മാ​നം വ​രെ മാ​ത്രം പ​ലി​ശ​യ്ക്കാ​ണ് വാ​യ്പ ല​ഭ്യ​മാ​ക്കി​യ​ത്.
രാ​ജ്യ​ത്തും വി​ദേ​ശ​ത്തും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കും വാ​യ്പ ല​ഭ്യ​മാ​ക്കി വ​രു​ന്നു. വി​ദേ​ശ പ​ഠ​ന​ത്തി​ന് 20 ല​ക്ഷം രൂ​പ​വ​രെ​യാ​ണ് ന​ല്‍​കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കാ​യി നാ​ലു ശ​ത​മാ​നം മാ​ത്രം പ​ലി​ശ​യ്ക്കാ​ണ് വി​ദ്യാ​ഭ്യാ​സ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്.
വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി വാ​യ്പ തി​രി​ച്ച​ട​വി​നാ​യി 175 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞു. അ​ഭി​ഭാ​ഷ​ക​രു​ടെ ക്ഷേ​മ​പ​ദ്ധ​തി​യി​ലെ തോ​ത് ഉ​യ​ര്‍​ത്തി 20 ല​ക്ഷം രൂ​പ​യാ​ക്കി. ചി​കി​ത്സാ ആ​നു​കൂ​ല്യം ഒ​രു ല​ക്ഷം രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു.
അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​ര​ന്‍ എം. ​സു​കു​മാ​ര​ന്‍റെ ഭാ​ര്യ​ക്ക് 3000 രൂ​പ പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ച്ചു. അ​വ​ശ​ക​ലാ​കാ​ര പെ​ന്‍​ഷ​ന്‍ 1500 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി.
മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തു​മെ​ത്തി​ക്കാ​നാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. ബ്​ളോ​ക് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ള്‍ ഒ​ക്​ടോ​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ച്ച്‌ ഒ​രു വ​ര്‍​ഷ​ക്കാ​ലം നീ​ണ്ടു നി​ല്‍​ക്കും. ഗാ​ന്ധി​ജി​യും ക​സ്തൂ​ര്‍​ബ ഗാ​ന്ധി​യും സ​ന്ദ​ര്‍​ശി​ച്ച കേ​ര​ള​ത്തി​ലെ ആ​റു സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്നു​ണ്ട്.
ഇ​ത്ത​വ​ണ​ത്തെ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് ദാ​നം മെ​യ് മാ​സ​ത്തി​ല്‍ കൊ​ല്ല​ത്ത് ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി മൂ​ന്ന് കോ​ടി രൂ​പ​യു​ടെ വാ​യ്പാ വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.
എം. ​മു​കേ​ഷ് എംഎ​ല്‍എ ​അ​ധ്യ​ക്ഷ​നാ​യി, എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ, മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര​ബാ​ബു, പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സം​ഗീ​ത് ച​ക്ര​പാ​ണി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ. ​ടി. ബാ​ല​ഭാ​സ്​ക​ര​ന്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ എ. ​മ​ഹേ​ന്ദ്ര​ന്‍, എ.​പി. ജ​യ​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​വി. രാ​ജേ​ന്ദ്ര​ന്‍, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി. ​എ​സ്. പ്രേം​ജി, മു​ന്‍ ഡ​യ​റ​ക്ട​ര്‍ കെ. ​വി. രാ​ജേ​ന്ദ്ര​ന്‍, മു​ന്‍ ചെ​യ​ര്‍​മാ​ന്‍ മോ​ഹ​ന്‍ ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.