''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയില്‍വേ അടിപ്പാത അപ്രോച്ച്‌ റോഡ് നിര്‍മ്മാണംഒപ്പുശേഖരണത്തില്‍ വന്‍ ജനപങ്കാളിത്തം


പുനലൂര്‍: പുനലൂര്‍ -കാര്യറ റോഡിന് സമീപത്തെ റെയില്‍വേ അടിപ്പാതയോട് ചേര്‍ന്ന് അപ്രോച്ച്‌ റോഡ് നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് അടിപ്പാത സംരക്ഷണ സമിതി നടത്തിയ ഒപ്പുശേഖരണത്തില്‍ വന്‍ ജനപങ്കാളിത്തം. അടിപ്പാതയ്ക്ക് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ മുതിര്‍ന്ന ഡ്രൈവര്‍ രത്നകുമാര്‍ ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു.

പുനലൂര്‍‌- കാര്യറ റോഡിന് സമാന്തരമായിട്ടാണ് റെയില്‍വേ അടിപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. അപ്രോച്ച്‌ റോഡ് നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകാത്തത് കണക്കിലെടുത്ത് പ്രസ്തുത റോഡില്‍ പഴയ ലെവല്‍ക്രോസ് റെയില്‍വേ പുനഃസ്ഥാപിച്ചു. അടുത്ത മാസം പുനലൂര്‍-ചെങ്കോട്ട പാത കമ്മിഷന്‍ ചെയ്യുന്നതോടെ പുനലൂര്‍-കാര്യറ റോഡില്‍ സ്ഥാപിച്ച ലെവല്‍ക്രോസ് കൂടുതല്‍ സമയം അടച്ചിടേണ്ടി വരും. അടിപ്പാതയോട് ചേര്‍ന്ന് അപ്രോച്ച്‌ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ ഇത് ഒഴിവാക്കാന്‍ സാധിക്കും.

റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അടിപ്പാത സംരക്ഷണ സമിതി രൂപീകരിച്ചത്. സ്ഥലം എം.എല്‍.എ.കൂടിയായ മന്ത്രി കെ.രാജു, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ക്ക് ഭീമ ഹര്‍ജി സമര്‍പ്പിക്കുന്നതിനാണ് സമിതിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തിയത്.


ഇപ്പോള്‍ അടിപ്പാതയില്‍ വേസ്റ്റ് തള്ളിയ നിലയില്‍
ഉദ്ഘാടന യോഗത്തില്‍ സമിതി പ്രസിഡന്റ് എ.കെ.നസീര്‍, സെക്രട്ടറി എം.വിത്സണ്‍, കണ്‍വീനര്‍ ബി.അശോക് കുമാര്‍, ഇടമണ്‍ വിഷ്ണു, ജിനോയ്‌ മാന്നാര്‍, എ.കെ.നവാസ്, ഐക്കര ബാബു, രമേശ്, എച്ച്‌.ഹുസൈന്‍, സുരേഷ് വിപഞ്ചിക, വാവിള ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.