
പുനലൂർ: ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം നാളെ നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഡോ. ജെ. സീതാരാമൻ, സെക്രട്ടറി ജി.സി.കണ്ണൻ എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ നാലിനു ഗണപതിഹോമം, ഏഴിനു ഭാഗവത പാരായണം, 10 നു കളഭം, 7.30 നു ശ്രീഭദ്രാ സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ. നാളെ രാവിലെ 6.30 നു ലളിതാ സഹസ്രനാമജപം, 12ന് ഉച്ച പൂജ, അഞ്ചിനു കെട്ടുകാഴ്ച നടക്കും. ഇടയ്ക്കാട്ട് ഭാഗം, അമ്പീഭാഗം, താഴത്തു ഭാഗം എന്നീ ക്രമത്തിൽ ക്ഷേത്ര പ്രദക്ഷിണം നടത്തും. ഏഴിനു ഭഗവതിസേവ, 10 നു സൂപ്പർഹിറ്റ് ഗാനമേള, വൺമാൻഷോ, രണ്ടിനു നൃത്തനാടകം എന്നിവയാണു പരിപാടികൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ